ഇടിമിന്നലിൽ ​െതങ്ങിന്​ തീപിടിച്ചു

മിന്നലിൽ െതങ്ങിന് തീപിടിച്ചു മാവൂർ: തിങ്കളാഴ്ച രാത്രിയുണ്ടായ മിന്നലിൽ തെങ്ങിന് തീപിടിച്ചു. മാവൂർ പാറമ്മൽ അരിയാപറമ്പത്ത് അബ്ദുറഹ്മാ​െൻറ വീടിനോടു ചേർന്നുള്ള തെങ്ങിനാണ് രാത്രി 8.30ഒാടെ തീപിടിച്ചത്. സ്റ്റേഷൻ ഒാഫിസർ കെ.പി. ജയപ്രകാശ്, ലീഡിങ് ഫയർമാൻ മജീദ് എന്നിവരുടെ നേതൃത്വത്തിൽ മുക്കത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മാവൂർ പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. കാൽ മുറിച്ചുമാറ്റിയ യുവാവിന് സാന്ത്വനമായി വാട്സ്ആപ് കൂട്ടായ്മ മാവൂർ: ബസപകടത്തിൽ പരിക്കേറ്റ് വലതുകാൽ മുറിച്ചുമാറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുതിരാടം ബാബുവിന് ഫ്രൻഡ്സ് അടുവാട് വാട്സ്ആപ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് കൈമാറി. വാട്സ്ആപ് ഗ്രൂപ് അംഗങ്ങൾ ഗ്രൂപ്പിൽക്കൂടി നടത്തിയ പ്രവർത്തനത്തിലൂടെയാണ് 34,100 രൂപ സ്വരൂപിച്ച് നൽകിയത്. അടുവാട് സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ വാട്സ്ആപ് ഗ്രൂപ് അഡ്മിൻ കൃപേഷ്, ഗ്രൂപ് അംഗങ്ങളായ മഹേഷ്, അജേഷ്, പ്രശാന്ത്, സജീഷ്, ശ്രീജിത്ത്, മനോഹരൻ, ഷിബിൻ, വാർഡ് അംഗം കെ. ഉണ്ണികൃഷ്ണൻ എന്നിവർ ബാബു ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറി. കമ്മിറ്റി ഭാരവാഹികളായ മനോജ്, അബൂബക്കർ മാസ്റ്റർ, പി. വിജയൻ, കെ. ഹുസ്സൻ എന്നിവർ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.