എം.എസ്.എം ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ഏപ്രില്‍ ഏഴു മുതല്‍

ഫറോക്ക്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷ​െൻറ ഭാഗമായി മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മ​െൻറ് (എം.എസ്.എം) ഫറോക്ക് മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വേനലവധിക്കാല ഇഖ്‌റഅ് മോറല്‍ സ്‌കൂളിന് ഏപ്രില്‍ ഏഴിന് തുടക്കമാകും. ഏപ്രില്‍ ഏഴു മുതല്‍ 15 വരെ രാവിലെ എട്ടു മുതല്‍ ഫറോക്ക് സലഫി സ​െൻററിലാണ് (പോസ്റ്റ് ഓഫിസിന് പിൻവശം) ക്ലാസ് നടക്കുന്നത്. വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് നിസാർ സ്വലാഹി മമ്പാട്, പ്രമുഖ ഇസ്ലാഹി പ്രഭാഷകരായ ഷരീഫ് കാര, പ്രഫ. സഅദ് പുളിക്കൽ, മുഫീദ് ബാലുശ്ശേരി, ത്വാഹ റഷാദ്, ഹാഫിള് ബിലാല്‍ കൊല്ലം, ഹാഫിള് വാരിസ് ചുങ്കത്തറ, ഹാഫിള് വാസിഹ്, അബ്ദുറഷീദ് മോങ്ങം, മുഹമ്മദ് ഫഹീം എസ്.എം. റഫീഖ് മഞ്ചേരി എന്നിവര്‍ വിവിധ ദിവസങ്ങളിലായി മോറല്‍ സ്‌കൂളില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9633 51 9178. വായനക്കാരിൽ സാമൂഹിക ബോധം വളർത്താൻ എഴുത്തിനെ ഉപയോഗപ്പെടുത്തണം -എം.എം. സചീന്ദ്രൻ ഫറോക്ക്: വായനക്കാരിൽ സാമൂഹിക ബോധം വളർത്താനുതകും വിധം എഴുത്തിനെ ഉപയോഗപ്പെടുത്തുന്നവരാണ് യഥാർഥ സാഹിത്യകാരന്മാരെന്ന് കവി എം.എം. സചീന്ദ്രൻ. ഫറോക്ക് വായനക്കൂട്ടം സംഘടിപ്പിച്ച ജയക്കിളിയുടെ(ജയശങ്കർ കിളിയൻകണ്ടി) രണ്ടാമത് കവിത സമാഹാരം 'തിമിരം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ശരത് മണ്ണൂർ പുസ്തകം ഏറ്റുവാങ്ങി. ഗോപി കൊടിവീട്ടിൽ അധ്യക്ഷത വഹിച്ചു. ശശീധരൻ ഫറോക്ക് പുസ്തകം പരിചയപ്പെടുത്തി. പ്രദീപ് രാമനാട്ടുകര, അനിൽ മാരാത്ത്, ജയക്കിളി, വിജയകുമാർ പൂതേരി, അജിത് കുമാർ പൊന്നേംപറമ്പത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.