ഗുരുവായൂരപ്പൻ കോളജിൽ ദ്വിദിന പരിസ്ഥിതി ക്യാമ്പിന് സമാപനം

പൊക്കുന്ന്: 'ഡ്രീം ഓഫ് അസ്' സംഘടിപ്പിച്ച സൈലൻറ് ഡ്രീംസ്‌, നാച്ചുറൽ ക്യാമ്പ് വിത്ത്‌ ഹിയറിങ് ഇംപയേർഡിന് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ സമാപനമായി. ഗ്രീൻ കമ്യൂണിറ്റി കോഴിക്കോട് ചാപ്റ്ററും കോളജ് എൻ.എസ്.എസ് യൂനിറ്റും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തിലെ ഒമ്പത് ജില്ലകളിൽനിന്നുള്ള 14 ഹിയറിങ് ഇംപയേർഡ് അംഗങ്ങളും 40ൽ അധികം ഡ്രീം ഓഫ് അസ് പ്രവർത്തകരും എൻ.എസ്.എസ് വളൻറിയർമാരും ക്യാമ്പി​െൻറ ഭാഗമായി. പരിസ്ഥിതി പ്രവർത്തനത്തിനു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗിഫ്റ്റഡ് ചിൽഡ്രൻസ് എൻറിച്മ​െൻറ് പ്രോഗ്രാം കോഓഡിനേറ്റർ മാധവികുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. റുഷ്ദ അധ്യക്ഷത വഹിച്ചു. പ്രഫ. ശോഭീന്ദ്രൻ, ആർ. ജലീല എന്നിവർ മുഖ്യാതിഥികളായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. പി.ഐ. മീര സംസാരിച്ചു. ആർടിക് എക്സ് മിഷനിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന നിയോഗ് പുനലൂർ, യാത്രികനും പരിസ്ഥിതി പ്രവർത്തകനുമായ അരുൺ തഥാഗതൻ എന്നിവർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. രേവതി സ്വാഗതവും കെ .എസ്. സുഖ്‌ദേവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.