നഗരക്കാഴ്ചകളിൽ മതിമറന്ന് കാടി​െൻറ മക്കൾ

വാണിമേൽ: നഗരകാഴ്ചകളും കടലി​െൻറ മനോഹാരിതയും വശ്യതയും നുകർന്ന് കാടി​െൻറ മക്കളുടെ യാത്ര. വിലങ്ങാട് ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് ആനന്ദത്തി​െൻറ കുളിർ മഴയായി ജനമൈത്രി പൊലീസാണ് നഗരക്കാഴ്ചകൾ കാണാൻ കളമൊരുക്കിയത്. അടുപ്പിൽ കോളനി, കെട്ടിൽ കോളനി എന്നിവിടങ്ങളിലെ മുപ്പത്തി അഞ്ചോളം വിദ്യാർഥികളെയാണ് കോഴിക്കോടി​െൻറ നഗരക്കാഴ്ചകളും ബേപ്പൂർ തുറമുഖവും പ്ലാനറ്റേറിയം ഉൾപ്പെടെയുള്ളവ പരിചയപ്പെടുത്തി ജനമൈത്രി പൊലീസ് മാതൃകയായത്. കടലും കടലോരവും അന്യമായ വിദ്യാർഥികൾക്ക് യാത്ര ആനന്ദത്തി​െൻറതായി. കടലിൽ കുളിച്ചും തിമിർത്താടിയും ഉല്ലസിച്ച കുട്ടികളുടെ യാത്രക്ക് ബീറ്റ് ഓഫിസർ കെ. പവി, അസി. ബീറ്റ് ഓഫിസർ പി.സി. സിന്ധു, ജയിംസ്, ശശി എന്നിവർ നേതൃത്വം നൽകി. സാരഥി വോളി: വിന്നേഴ്സ് നാദാപുരവും സായി തലശ്ശേരിയും ജേതാക്കൾ വളയം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാരഥി മഞ്ചാന്തറ സംഘടിപ്പിച്ച മൂന്നാമത് ഓപൺ കേരള വോളി മേളയുടെ ഫൈനൽ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വിന്നേഴ്സ് നാദാപുരവും വനിത വിഭാഗത്തിൽ സായി തലശ്ശേരിയും ജേതാക്കളായി. വിന്നേഴ്സ് നാദാപുരം ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ടീം എലാങ്കോടിനെ പരിചയപ്പെടുത്തി. വനിത വിഭാഗത്തിൽ സായി തലശ്ശേരി ഏകപക്ഷീയമായ രണ്ടു സെറ്റുകൾ നേടി ടീം എലാങ്കോടിനെ പരാജയപ്പെടുത്തി. ഒരാഴ്ച നീണ്ടുനിന്ന സമാപനത്തിൽ വോളിമേളയുടെ രക്ഷാധികാരി പി.പി. ചാത്തു വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. 'ഖനന പ്രവർത്തനങ്ങൾ നിർത്തണം' വാണിമേൽ: പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന തരത്തിൽ ഉടുമ്പിറങ്ങി മലയിൽ ആരംഭിക്കുന്ന ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഖനന മാഫിയക്കനുകൂലമായി ഒളിച്ചുകളി നടത്തുകയാണെന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് എം.എ. വാണിമേൽ അധ്യക്ഷത വഹിച്ചു. ഒ. മുജീബ്, പി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ, പി.കെ. അമ്മദ്, കെ.വി. അലിമാസ്റ്റർ, ടി.കെ. നജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.