അധ്യാപകവൃത്തിക്ക്​ തിരശ്ശീല വീണു, നാടകരചനക്ക്​ തിരശ്ശീല ഉയർന്നു

നന്മണ്ട: അമ്പലപ്പൊയിൽ ഗ്രാമം ഞായറാഴ്ച അക്ഷരാർഥത്തിൽ അമ്പരപ്പിലായിരുന്നു. നെടിയനാട് വെസ്റ്റ് ഗവ. എൽ.പി. സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപകൻ സുധാകര​െൻറ വേറിട്ട വിരുന്നൊരുക്കൽ, അക്ഷരസ്നേഹികളുടെ ഒത്തുകൂടൽ. വിരുന്നിനെത്തിയവരൊക്കെ ആദ്യമൊന്ന് അമ്പരന്നു. അലങ്കരിച്ച വേദി, സ്റ്റേജിൽ വിശിഷ്ടാതിഥികൾ, സഹപ്രവർത്തകരെപോലും സസ്പെൻസിലാക്കിയ നിമിഷങ്ങൾക്ക് വിരാമമിട്ട് സഹോദരൻ വിശ്വൻ നന്മണ്ടയുടെ സ്വാഗതഭാഷണം. പരിപാടിയുടെ ഒൗപചാരികമായ ഉദ്ഘാടനം അബ്ദുല്ല നന്മണ്ട നിർവഹിച്ചു. സുധാകര​െൻറ നാടകമായ 'മുടിയനൂർകുന്നിലെ ക്ഷുരകൻ' എന്ന പുസ്തകം ഡോ. കെ. ശ്രീകുമാർ പ്രകാശനം ചെയ്തു. ഡോ. കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി. ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി. ഷൈല വർഗീസ്, എം.കെ. രവിവർമ, ടി.കെ. ബാലൻ മാസ്റ്റർ, നവീനാക്ഷൻ മാസ്റ്റർ, ബാലുശ്ശേരി എ.ഇ.ഒ എം. രഘുനാഥ്, ടി.പി. ഷാജി, ബി.സി. അബ്ദുൽ മജീദ്, ജിസ്ന, ശ്രീജിത്ത് പേരാമ്പ്ര, വിനോദ് പാലങ്ങാട്, ഹരീന്ദ്രനാഥ് ഇയ്യാട് എന്നിവർ സംസാരിച്ചു. ശ്രീജ സുധൻ നന്ദി പറഞ്ഞു. നവ്യലക്ഷ്മിയുടെ അഷ്ടപദിയുമുണ്ടായിരുന്നു. കവിയരങ്ങും നടന്നു. തങ്കയം ശശികുമാർ അവതാരകനായി. 2011ൽ 'ഞാൻ ഗംഗ'എന്ന നാടകത്തിന് ദേശീയ നാടകരചന മത്സരത്തിൽ പ്രത്യേക പുരസ്കാരത്തിന് അർഹനായിട്ടുണ്ട് സുധാകരൻ. 2013ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ജോസഫ് നാടക പുരസ്കാരം ലഭിച്ചു. ഇനി ഇദ്ദേഹം നാടകരചനയിൽ മുഴുകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.