മേൽപാലത്തി​െൻറ തകർന്ന കൈവരികൾ പുനഃസ്ഥാപിച്ചില്ല; വാഹനങ്ങൾക്കു ഭീഷണി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലത്തി​െൻറ തകർന്ന കൈവരിയും നടപ്പാതയും പുനഃസ്ഥാപിക്കാത്തതു ഭീഷണിയാകുന്നു. മാസങ്ങൾക്കു മുമ്പ് പാലത്തിനു മുകളിൽ ലോറികൾ കൂട്ടിയിടിച്ചിരുന്നു. ഇൗ സംഭവത്തിൽ നിയന്ത്രണംവിട്ട ലോറി കയറിയാണ് നടപ്പാതയും പാലത്തി​െൻറ കൈവരിയും തകർന്നത്. വാഹനാപകടങ്ങൾ പതിവായി നടക്കുന്ന സ്ഥലമാണിത്. നടപ്പാത തകർന്നതിനാൽ കാൽനടക്കാർക്കും പ്രയാസം അനുഭവപ്പെടുന്നു. പ്രത്യേകിച്ചും രാത്രിയിൽ. മേൽപാലത്തിലെ വിളക്കുകൾ കത്താതായിട്ട് അഞ്ചു വർഷം കഴിഞ്ഞു. കൈവരികൾ ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.