സത്യൻ മേപ്പയൂർ ഇനി മുഴുസമയ പക്ഷിനിരീക്ഷണത്തിലേക്ക്

നടുവണ്ണൂർ: 33 വർഷത്തെ സേവനത്തിനുശേഷം വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പരിസ്ഥിതി പ്രവർത്തകനും പക്ഷി നിരീക്ഷകനായും അറിയപ്പെടുന്ന സത്യൻ മേപ്പയൂർ വിരമിക്കുന്നു. 1985 മുതൽ വാകയാട് ഹൈസ്കൂളിൽ ചിത്രകല അധ്യാപകനായി ജോലിചെയ്തു. ആദ്യകാലത്ത് പരിസ്ഥിതി പ്രവർത്തകനായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തി. കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ നാച്ചറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രസിഡൻറ് കൂടിയാണ് ഇദ്ദേഹം. 'കേരളത്തിലെ തീരപക്ഷികൾ' എന്ന പുസ്തകത്തി​െൻറ രചയിതാവാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പക്ഷി നിരീക്ഷണ യാത്രകൾ നടത്തിയിട്ടുണ്ട്. സ്കൂളിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂളുകളിലെ ചിത്രകലാധ്യാപകരുടെ കൂട്ടായ്മയായ 'ബിയോണ്ട് ബ്ലാക്ക് ബോർഡ്' പങ്കുചേർന്നു. തെന്നിന്ത്യയിലെ പ്രശസ്ത ജലച്ചായ ചിത്രകാരനായ സദു അലിയൂർ ഉദ്ഘാടനം ചെയ്തു. പക്ഷികളുടെ ശബ്ദങ്ങൾ റെക്കോഡ് ചെയ്ത് അനലൈസ് ചെയ്ത് പൗരശാസ്ത്ര സമിതിക്ക് നൽകാനാണ് ഈ പക്ഷിനിരീക്ഷക​െൻറ അടുത്ത പ്രോജക്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.