കെ.ടി. മുനീർ സ്മാരക സ്​റ്റേജ് നാടിന് സമർപ്പിച്ചു

കൊടിയത്തൂർ: കൂടപ്പിറപ്പി​െൻറ സ്മരണയിൽ പൊതുവിദ്യാലയത്തിന് സമർപ്പിച്ച ഹൈടെക് സ്േറ്റജി​െൻറ ഉദ്ഘാടനം നാടി​െൻറ ഉത്സവമായി. വിദേശത്തുവെച്ച് വാഹനാപകടത്തിൽ മരിച്ച സാമൂഹിക പ്രവർത്തകനും നാട്ടുകാരനുമായ കെ.ടി. മുനീറി​െൻറ സ്മരണയിൽ സഹോദരൻ ബാവ പവർവേൾഡ്നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിൽ നിർമിച്ച ഹൈടെക് സ്റ്റേജ് മുനീറി​െൻറ മകൾ ഹന മെഹറിനും പിതാവ് കെ.ടി. കുട്ട്യാലിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേജിന് മൂന്നരലക്ഷം രൂപയാണ് ചെലവ്. പി.ടി.എ വൈസ് പ്രസിഡൻറ ശരീഫ് ആദംപടിയാണ് സ്േറ്റജ് രൂപകൽപന ചെയ്തത്. വാർഷികാഘോഷ പരിപാടികൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡംഗം എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. വാർഷികാഘോഷ സപ്ലിമ​െൻറ് 'കിനാവ് പൂക്കുന്ന നേരം' ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം പ്രകാശനം ചെയ്തു. എം.ബി.ബി.എസ്, എൻജിനീയറിങ് പ്രവേശനം നേടിയ പൂർവ വിദ്യാർഥികളെ സി.പി. ചെറിയ മുഹമ്മദ് ആദരിച്ചു. വാർഡ് അംഗങ്ങളായ ജി. അബ്ദുൽ അക്ബർ, കബീർ കണിയാത്ത്, സവാദ് ഇബ്രാഹിം, ഹെഡ്മാസ്റ്റർ സി.കെ. ഷമീർ, പി. അബ്ദുറഷീദ്, കെ.പി. അബ്ദുല്ല, ബാവ പവർവേൾഡ്, പി. അബ്ദുറഹിമാൻ, റഷീഫ് കണിയാത്ത്, സജീഷ്, അബ്ബാസ്, മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, എ.പി. അബ്ദുൽ കരീം, മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.