കൊടിയത്തൂർ പഞ്ചായത്തിൽ സർക്കാർ സ്കൂൾ സംരക്ഷണ സമിതി രൂപവത്​കരിച്ചു

കൊടിയത്തൂർ: സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പൂർണ പിന്തുണ നൽകുന്നതിനും സർക്കാർ സ്കൂളുകളുടെ പരിധിയിൽ കടന്നുകയറി തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകളും സൗജന്യങ്ങളും നൽകിയും ഇല്ലാത്ത മേന്മകൾ പ്രചരിപ്പിക്കുന്നതിനുമെതിരെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സർക്കാർ സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ സർക്കാർ സ്കൂൾ സംരക്ഷണ സമിതി പ്രവർത്തനമാരംഭിച്ചു. പന്നിക്കോട് ചേർന്ന യോഗത്തിൽ ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു. പന്നിക്കോട് ഗവ. എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് പി. സുനോജ്, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി സി. ഫസൽ ബാബു, ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് എൻ. ജമാൽ, എസ്.എം.സി ചെയർമാൻ എസ്.എ. നാസർ, ചുള്ളിക്കാപറമ്പ് എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് സലാം ചാലിൽ, ബഷീർ പാലാട്ട് എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ സർക്കാർ സ്കൂളുകളുടെ പരിധിയിലെത്തി ഇല്ലാത്ത മേന്മകൾ പ്രചരിപ്പിച്ചും സൗജന്യ വാഹനസൗകര്യമടക്കം ഓഫർ ചെയ്തും കുട്ടികളെ കൊണ്ടുപോവുന്ന ഒരു സ്കൂളി​െൻറ നയം പൊതുവിദ്യാഭ്യാസത്തി​െൻറ വിജയത്തിന് ഉപകരിക്കുന്നതല്ലെന്ന് യോഗം വിലയിരുത്തി. മുൻവർഷങ്ങളെപ്പോലെ ഇത്തരം നടപടികൾ അടുത്ത അധ്യയനവർഷവും തുടർന്നാൽ വാഹനം തടയുന്നതടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകും. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി, ഡി.ഡി.ഇ, ഡി.ഇ.ഒ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്ക് പരാതി നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.