ഗെയിലിൽ വാടി കുടിവെള്ള സ്രോതസ്സുകള്‍

WITH WATER SLUG കൊടുവള്ളി: ഇരുതുള്ളിപ്പുഴയുടെ തീരത്ത് നിരവധി കുടുംബങ്ങള്‍ക്ക് ദുരിതം വിതച്ച് കടന്നുപോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പുഴയോരത്തുനിന്ന് മുറിച്ചുമാറ്റുന്ന മരത്തി​െൻറ വേരുകളും മറ്റും പുഴയിലേക്ക് തള്ളുന്നത് പുഴയില്‍ അലക്കാനും കുളിക്കാനുമെത്തുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ദുരിതമാവുന്നു. ഇരുതുള്ളിപ്പുഴയിലെ കളരാന്തിരി കല്‍പള്ളിക്കടവ് ഭാഗത്താണ് സാധാരണക്കാരന് ഏറെ ദുരിതമാവുന്നത്. പ്രസ്തുത സ്ഥലത്തെ കുളിക്കടവിലേക്ക് വേനല്‍ശക്തിയായതോടെ കാഞ്ഞിരോട്ട് പാറ, വട്ടോത്തുപുറായില്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍നിന്നും അതിരാവിലെ അലക്കാനും കുളിക്കാനുമായി ഓട്ടോവിളിച്ചുവരെ കുടുംബങ്ങള്‍ എത്തുകയാണ്. പുഴയോരത്ത് പുഴയൊഴുകുന്ന ദിശയില്‍ കൂട്ടിയിട്ട മണ്‍കൂനകള്‍ മഴപെയ്യുന്നതോടെ പുഴയിലേക്ക് ഒലിച്ച് പുഴ ചളിക്കുളമാവും. പുഴയോടുചേര്‍ന്ന നിരവധി വീടുകള്‍ക്ക് ഭീഷണിയായാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍. പൂക്കോട്ഭാഗത്തുനിന്ന് ആരംഭിച്ച് പോര്‍ങ്ങോട്ടൂര്‍ കോളികെട്ടികുന്ന് മുയ്യില്‍ എത്തിച്ചേരുന്ന തോട് പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. പ്രസ്തുത പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സ് നഷ്ടപ്പെടുകയും വെള്ളപ്പൊക്കമടക്കമുള്ള നിരവധി പ്രതിസന്ധികള്‍ ഇതുകാരണം പൊതുജനം അനുഭവിക്കേണ്ടിവരുകയുംചെയ്യും. പുഴയും തോടും സംരക്ഷിക്കാതെയും പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാവുന്നതുമായ രീതിയില്‍ പൈപ്പ്ലൈന്‍ കടന്നു പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.