അനുസ്മരണം സംഘടിപ്പിച്ചു

കൊടുവള്ളി: മേഖല സുന്നി മാനേജ്മ​െൻറ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ മാതോലത്ത് ഹുസൈൻ ഹാജി അനുസ്മരണം നടത്തി. സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഒ.എം. അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ് മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാട് കുഞ്ഞി സീതി കോയ തങ്ങൾ, കെ.സി. ഹുസൈൻ സഖാഫി, വി.പി. അബ്ദുന്നാസർ സഖാഫി, ടി.പി. ഹുസൈൻ ഹാജി, അബ്ദുറഹിമാൻ സഖാഫി കൽത്തറ, പി.ടി. ബാപ്പു ഹാജി, എൻ.കെ. ഫിർദൗസ്, എൻ. ജാഫർ, കെ.സി. മുഹമ്മദ് ഹാജി, പി.ടി. അഹമ്മദ് കുട്ടി ഹാജി, കെ.പി. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. അലി റഹ്മത്താബാദ് സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. യാത്രയയപ്പ് നൽകി കൊടുവള്ളി: പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സർവിസിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ടി.പി. അബ്ദുൽ മജീദ്, അധ്യാപിക എൻ. കുഞ്ഞാത്തു, സ്കൂൾ വിട്ടുപോവുന്ന രണ്ടാം വർഷ എൻ.എസ്.എസ് വളൻറിയർമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി. എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത്ത് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ .എസ്.എസ്.പി.എ.സി മെംബർമാരായ കെ.പി. അനിൽകുമാർ, സുധാകരൻ, പി.ടി.എ വൈസ് പ്രസിഡൻറ് പി.കെ. പ്രഭാകരൻ, വികസന സമിതി ചെയർമാൻ ഇ.കെ. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി സി. പുഷ്പ, എം. നാരായണൻ, വളൻറിയർ ലീഡർമാരായ സി.ആർ. ആർദ്ര, ഫാത്തിമ സയാന എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. രതീഷ് സ്വാഗതവും വളൻറിയർ ലീഡർ അശ്വൽ ശശി നന്ദിയും പറഞ്ഞു. വെക്കേഷൻ ബാഡ്മിൻറൺ കോച്ചിങ് ക്യാമ്പ് കൊടുവള്ളി: സമ്മർ വെക്കേഷൻ ബാഡ്മിൻറൺ കോച്ചിങ് ക്യാമ്പ് ഇൗ മാസം അഞ്ചിന് കൊടുവള്ളി യൂനിറ്റാസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രണ്ടു മാസം നീളുന്ന ക്യാമ്പ് ജില്ല ബാഡ്മിൻറൺ അസോസിയേഷ​െൻറ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഏഴു മുതൽ 15 വയസ്സ് വരെയുള്ളവർക്കാണ് ക്യാമ്പ്. ഫോൺ: 8592000052, 9846302424.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.