സൗജന്യ ശിൽപശാല

കോഴിക്കോട്: കെൽേട്രാൺ ഐ.ടി എജുക്കേഷൻ സ​െൻറർ ഏപ്രിൽ ഏഴിന് കമ്പ്യൂട്ടർ നെറ്റ്വർക്കിങ്, വെബ് ടെക്നോളജി മേഖലകളെക്കുറിച്ച് നടത്തുന്നു. ഫോൺ: 0495-4011806, 9446397177. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി യുവജനങ്ങൾക്കായി ഏപ്രിൽ 21 മുതൽ നാദാപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ പരിശീലനത്തിനുള്ള അപേക്ഷ ഏപ്രിൽ അഞ്ചു വരെ സ്വീകരിക്കും. മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ്, അറബന, വട്ടപ്പാട്ട്, ഒപ്പന, ഖിസപാട്ട്, മുട്ടുംവിളി എന്നീ ഇനങ്ങളിലാണ് പരിശീലനം. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അക്കാദമിയിൽനിന്ന് മുൻ വർഷങ്ങളിൽ ഏതെങ്കിലും ഇനങ്ങളിൽ പരിശീലനം ലഭിച്ചവർ അപേക്ഷിക്കരുത്. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും സ്വന്തം മേൽവിലാസമെഴുതി അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച കവർ, സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല 673638 എന്ന വിലാസത്തിൽ അയക്കണം. ഓഫിസിൽനിന്ന് നേരിട്ടും അപേക്ഷാ ഫോറം ലഭിക്കും. ഫോൺ: 0483 -2711432 താൽക്കാലിക ഒഴിവ് കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ സെക്യൂരിറ്റി സ്റ്റാഫിനെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ജെ.സി.ഒ റാങ്കിൽ താഴെയുള്ള വിമുക്ത ഭടന്മാർ. അഞ്ച് ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും തിരിച്ചറിയിൽ രേഖകളും സഹിതം ഏപ്രിൽ നാലിന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ ഇൻറർവ്യൂവിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.