സാന്ത്വനം പാലിയേറ്റിവ് ക്ലബ് ഉദ്​ഘാടനം

നന്തിബസാർ: വന്മുഖം കോടിക്കൽ എ.എം.യു.പി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സാന്ത്വനം പാലിയേറ്റിവ് ക്ലബി​െൻറ ഉദ്ഘാടനം വടകര തണൽ ഡയറക്ടർ ഡോ. വി. ഇദ്രീസ് നിർവഹിച്ചു. കുരുന്നുമനസ്സുകളിൽ കാരുണ്യത്തി​െൻറയും ദയയുടെയും പച്ചത്തുരുത്തുകൾ വളർത്തിയെടുക്കുന്നതിൽ ഇത്തരം സംരംഭങ്ങൾ സഹായകരമാകണമെന്ന് അദ്ദേഹം നിർദേശിച്ചു. ക്ലബിലേക്കുള്ള ആദ്യ സംഭാവന എം. നന്ദകുമാറിൽനിന്ന് സി. ഹനീഫ ഏറ്റുവാങ്ങി. വി.കെ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. എം. ചേക്കുട്ടിഹാജി, എം.എ. വിജയൻ, കാട്ടിൽ ബഷീർ, കുന്നുമ്മൽ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. സി.സി. ഷൗക്കത്ത് സ്വാഗതവും പി. ഹാഷിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.