ഫണ്ട് വിനിയോഗത്തിൽ ജില്ല കുടുംബശ്രീ മിഷന് തിളക്കമാർന്ന നേട്ടം

കോഴിക്കോട്: പദ്ധതി തുക വിനിയോഗത്തിൽ ജില്ല കുടുംബശ്രീ മിഷന് തിളക്കമാർന്ന നേട്ടം. 2017-18 സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ അനുവദിച്ച 10.93 കോടിയിൽ 99.99 ശതമാനവും ജില്ലാമിഷൻ ചെലവഴിച്ചതായി ജില്ലമിഷൻ കോഓഡിനേറ്റർ അറിയിച്ചു. ഈ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 249 രൂപ മാത്രമാണ് കുടുംബശ്രീയുടെ അക്കൗണ്ടിൽ മിച്ചമുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തൊഴിൽ സംരംഭം, പട്ടികവർഗ മേഖല, സൂക്ഷ്മ സംരംഭം, ജെൻഡർ പ്രവർത്തനം, ജൈവ പച്ചക്കറി ഉൽപാദനം, ബാലസഭ പ്രവർത്തനം, മൈേക്രാ ഫിനാൻസ് തുടങ്ങിയ പദ്ധതികളിലായാണ് തുക ചെലവഴിച്ചത്. പൈതൃക തെരുവിലെ ബഗികൾ, നാല് ഹോസ്റ്റലുകൾ, ആദിവാസി വിഭാഗത്തിനായി ഉൗരിലൊരു ഡോക്ടർ, വിധവകൾക്ക് സ്കിൽ െട്രയിനിങ്, 82 സി.ഡി.എസുകളിലെ വിജിലൻറ് ഗ്രൂപ്പുകളിൽനിന്നായി സന്നദ്ധ സേവനത്തിനായി പിങ്ക് ടാസ്ക് ഫോഴ്സ്, കുടുംബശ്രീ ഡോക്യുമ​െൻററി തുടങ്ങിയവ കോഴിക്കോടി​െൻറ തനത് പദ്ധതികളാണ്. ഇതുവഴി സ്ത്രീകൾക്ക് തൊഴിൽ, വരുമാനം എന്നിവ നൽകി സ്ത്രീശാക്തീകരണ രംഗത്ത് വൻ മുന്നേറ്റമാണ് കോഴിക്കോട് കുടുംബശ്രീ ജില്ല മിഷൻ കൈവരിച്ചതെന്നും ജില്ല മിഷൻ കോഓഡിനേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.