വിവാഹ വിഡിയോകളിൽ മോർഫിങ്: പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന് വനിത കമീഷൻ

* സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തു കോഴിക്കോട്: വടകരയിൽ സ്വകാര്യ വിഡിയോഗ്രഫി സ്ഥാപനത്തിലെ ജീവനക്കാരൻ വിവാഹ വിഡിയോകളിലും ചിത്രങ്ങളിലും അശ്ലീലദൃശ്യങ്ങൾ ചേർത്ത് മോർഫിങ് നടത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള വനിത കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ നിർദേശിച്ചു. സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എസ്.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം. അന്വേഷണ പുരോഗതി സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അശ്ലീലചിത്രങ്ങൾ മോർഫ് ചെയ്തുണ്ടാക്കിയും ചതിയിലൂടെ സ്ത്രീകളുടെ ചിത്രങ്ങളെടുത്തും അവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളിൽ കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് ജോസഫൈൻ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.