നടുവണ്ണൂര്‍ പഞ്ചായത്തിന് തിളക്കമാര്‍ന്ന നേട്ടം

നടുവണ്ണൂർ: നടുവണ്ണൂര്‍ പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നൂറുശതമാനം നികുതിപിരിവ് നേട്ടം കൈവരിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. കെട്ടിട നികുതി ഇനത്തില്‍ 33,92,977 രൂപ പിരിച്ചെടുക്കുകയുണ്ടായി. വാര്‍ഷികപദ്ധതി നിര്‍വഹണത്തില്‍ 90.69 ശതമാനം ചെലവ് പുരോഗതി കൈവരിച്ചു. സാധാരണ വിഹിതം തുകയില്‍ 93.15 ശതമാനവും പ്രത്യേക ഘടകപദ്ധതിയില്‍ 88.34 ശതമാനവും ധനകാര്യ കമീഷന്‍ ഗ്രാൻറില്‍ 87.92 ശതമാനവും ഫണ്ട് ചെലവഴിക്കുവാന്‍ സാധിച്ചു. റോഡ് സംരക്ഷണ ഫണ്ടിനത്തില്‍ 92.56 ശതമാനം തുകയും ചെലവഴിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്തി​െൻറ 2018-19 വാര്‍ഷികപദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. പദ്ധതിവിഹിതമായി 3,06,40,000 രൂപയും സംരക്ഷണ................................................ 97,55,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ഉല്‍പാദന മേഖലക്ക് 38,42,570 രൂപയും ശുചിത്വമേഖലക്ക് 13,19,920 രൂപയും ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 90,60,800 രൂപയും വനിതകൾ, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമപദ്ധതികള്‍ക്കായി 42,36,820 രൂപയും വകയിരുത്തി. നടുവണ്ണൂര്‍ വാകയാട് റോഡി​െൻറ അറ്റകുറ്റപ്പണിക്ക് 14,00,000 രൂപയും വകയിരുത്തി. നികുതിപിരിവ്, പദ്ധതി നിര്‍വഹണം, പദ്ധതി രൂപവത്കരണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തീകരിച്ച ജീവനക്കാരെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ഭരണസമിതി അംഗങ്ങെളയും പ്രസിഡൻറ് യശോദ തെങ്ങിട അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.