സീതാരാമ കല്യാണ ഭജനോത്സവത്തിന്​ തുടക്കം

കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നടക്കുന്ന ശ്രീരാമ നവമി ജനനോത്സവത്തി​െൻറ ഭാഗമായുള്ള സീതാരാമ കല്യാണ ഭജനോത്സവം തുടങ്ങി. രണ്ട് ദിവസത്തെ ഭജനോത്സവത്തിന് ആയക്കുടി കുമാർ ഭാഗവതരാണ് നേതൃത്വം നൽകുന്നത്. തൃശ്നാപ്പള്ളി വാലാടി രവി ഭാഗവതർ, ട്രിച്ചി വെങ്കിടേശൻ ഭാഗവതർ, തൃപ്പൂണിത്തുറ രാം ഭാഗവതർ എന്നിവരും പെങ്കടുത്തു. ട്രിച്ചി പ്രസന്ന വെങ്കിടേശൻ (മൃദംഗം), ഷൺമുഖം വെങ്കിടേഷ് ബംഗളൂരു (ഹാർമോണിയം), ബംഗളൂരു വിഘ്നേഷ് (ഡോലക്ക്) എന്നിവർ ഭജനക്ക് അകമ്പടി നൽകുന്നുണ്ട്. ഞായറാഴ്ച രാവിലെ എട്ടിന് ഉഞ്ചവൃത്തി ഭജന നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.