അടയാളം സപ്ലിമെൻറ്​ പ്രകാശനം ചെയ്തു

പേരാമ്പ്ര: രാമല്ലൂർ ഗവ. എൽ.പി സ്കൂളിൽ അടയാളം വാർഷിക സപ്ലിമ​െൻറ് പ്രകാശനവും കളിക്കൂട്ടം സ്പോർട്സ് ഫെസ്റ്റും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. മൂസ ഉദ്ഘാടനം ചെയ്തു. അടയാളം വാർഷിക സപ്ലിമ​െൻറ് വാർഡ് മെമ്പർ സുനിത മലയിൽ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ കഴിവു തെളിയിച്ച അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് യു.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ബഷീർ, സി. ഗംഗാധരൻ, പി.ടി.കെ. പുഷ്പ, സുമിത്ര സന്തോഷ്, കെ.പി. വിജിലേഷ്, വി.പി. അബ്ദുൽബാരി, പി. അനുശ്രീ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.