കോൽ ​െഎസിൽ തവള

ഫറോക്ക്: തൊഴിലാളിസ്ത്രീ വാങ്ങിയ കോൽ െഎസിൽ തവളയെ കണ്ടതിനെ തുടർന്ന് ഇതരസംസ്ഥാനക്കാരനായ വിൽപനക്കാരനെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. ഉത്തർപ്രദേശ് രാംപുർ സ്വദേശി വിശാലിനെയാണ് (20) പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഫറോക്ക് ചന്തയിൽ റോയൽ കാർട്ടൺസിന് സമീപം തൊഴിലാളികളായ സ്ത്രീകൾ കൂട്ടത്തോടെ െഎസ് വാങ്ങി കഴിക്കുന്നതിനിടെയാണ് ഒരാളുടെ െഎസിൽ ചത്ത തവളയെ കണ്ടത്. പാതി കഴിച്ചശേഷം വായിൽ തടഞ്ഞപ്പോഴാണ് തവള ശ്രദ്ധയിൽപെട്ടത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നാട്ടുകാർ െഎസ് വിൽപനക്കാരനായ യുവാവിനെ തടഞ്ഞുവെച്ച് നഗരസഭയിൽ വിവരമറിയിച്ചതിനെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷി​െൻറ നേതൃത്വത്തിലെത്തിയ സംഘം െഎസ് പെട്ടിയും സൈക്കിളുമടക്കം പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പയിൽനിന്നാണ് െഎസ് എത്തിച്ചതെന്ന് വിൽപനക്കാരൻ പറഞ്ഞു. നഗരസഭ അധികൃതർ വിവരങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറി. സംഭവത്തെതുടർന്ന് നാട്ടുകാർ നഗരസഭയിൽ തടിച്ചുകൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.