സ്വർണമാലയും മൊബൈൽ ഫോണും അപഹരിച്ച യുവാവിനെ പിടികൂടി

ഫറോക്ക്: ജനാലയിൽകൂടി വീട്ടമ്മയുടെ സ്വർണമാലയും മൊബൈൽ ഫോണും അപഹരിച്ച യുവാവിനെ ഫറോക്ക് പൊലീസ് പിടികൂടി. നരിക്കുനി എരവന്നൂർ കോട്ടോത്ത് കുന്നുമ്മൽ ശരത്തിനെയാണ് (25) ഫറോക്ക് എസ്.ഐ രമേശ് കുമാർ അറസ്റ്റ് ചെയ്തത്. മണ്ണൂർ പ്രബോധിനി കോഴിക്കളം ലിനിഷി​െൻറ ഭാര്യ അഞ്ജുവി​െൻറ കഴുത്തിൽ നിന്ന് മൂന്നര പവൻ സ്വർണമാലയും സമീപത്ത് വെച്ചിരുന്ന മൊബൈൽ ഫോണുമാണ് അപഹരിച്ചത്. സൈബർ സെല്ലി​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.