ഷട്ടർ തുറക്കേണ്ടി വരില്ല; മഴക്കൊയ്ത്തിനായി ബാണാസുര സാഗർ ഒരുങ്ങി

പടിഞ്ഞാറത്തറ: മഴ കനത്തതോടെ വർഷകാലത്തെ മഴക്കൊയ്ത്തിനായി ബാണാസുര സാഗർ ഒരുങ്ങി. കാലവർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഡാമി​െൻറ റിസർവോയറിൽ മുൻ വർഷങ്ങളിലെപ്പോലെ ജലനിരപ്പ് കാര്യമായി ഉയർന്നിരുന്നില്ല. ഇപ്പോൾ തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വൻതോതിൽ വെള്ളംപൊങ്ങിയിട്ടുണ്ട്. ഈ മഴ തുടരുകയാണെങ്കിൽ ഡാം നിറയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. 2.1 മീറ്റർ വെള്ളമാണ് ഡാം നിറയാൻ ഇനി ആവശ്യം. കക്കയത്തേക്ക് വെള്ളം തുറന്നുവിടുന്നതിനാൽ ഇത്തവണ ഷട്ടർ തുറക്കേണ്ടിവരില്ല എന്ന് അധികൃതർ പറയുന്നു. ഇരുപതോളം കുന്നുകൾക്ക് താഴെ പരന്ന് കിടക്കുകയാണ് ജലാശയം. ആർത്തുപെയ്യുന്ന മൺസൂൺ ദിവസങ്ങൾകൊണ്ട് തന്നെ അണക്കെട്ടിനെ സമൃദ്ധമാക്കുകയാണ് പതിവ്. ഏഴ് ടി.എം.സി വെള്ളമാണ് ബാണാസുര സാഗറി​െൻറ സംഭരണശേഷി. സ്ഥാപിത സംഭരണശേഷിയിൽനിന്നു കുറ്റ്യാടി വിപുലീകരണ പദ്ധതിയിലേക്ക് ജലം ഒഴുകി നിറയും. ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ രണ്ടാമത്തേതുമായ മണ്ണുകൊണ്ടുള്ള അണക്കെട്ട് വൻതോതിൽ ജലം സംഭരിക്കുമ്പോഴും വേനൽക്കാലത്ത് വയനാട്ടിലെ കൃഷിയിടങ്ങൾ വരണ്ടുണങ്ങുകയാണ്. 6000 ഹെക്ടർ കൃഷിയിടം ഇവിടെനിന്നുള്ള ജലത്തിനായി കാത്തിരിക്കുകയാണ്. ജലസേചന സൗകര്യത്തി​െൻറ അഭാവം കാർഷിക മേഖലയെ തകർക്കുന്നു. ഡാമിൽനിന്നുള്ള ജലം കൃഷിക്കായി ലഭ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്. MONWDL3 ജലസമൃദ്ധമായ ബാണാസുര സാഗർ ഡാം ----------- മഴ തുടരുന്നു ദേശീയപാതയടക്കമുള്ള റോഡുകൾ തടാകങ്ങളായി കുഴികൾ വെള്ളത്തിൽ മുങ്ങിയത് അപകടഭീഷണിയാകുന്നു വെള്ളമുണ്ട: കനത്തമഴയെത്തുടർന്ന് ദേശീയപാതയടക്കമുള്ള റോഡുകൾ വൻ തടാകമായി മാറി. മഴവെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ കാണാൻ സാധിക്കാത്തത് അപകടസാധ്യതയും വർധിപ്പിക്കുന്നു. ഒരുകുഴി ഒഴിവാക്കി വാഹനം മുന്നോട്ടു നീക്കിയാൽ മറ്റൊരു കുഴിയിലേക്കാവും ചാടുക. ബത്തേരി, കൽപറ്റ, പടിഞ്ഞാറത്തറ, വൈത്തിരി, കുറ്റ്യാടി ചുരം, നിരവിൽപുഴ, വെള്ളമുണ്ട, എട്ടേനാൽ, മാനന്തവാടി തുടങ്ങിയ പ്രധാനറോഡുകളുടെ പലഭാഗത്തും റോഡ് വെള്ളത്തിനടിയിലാണ്. തടാകമായ റോഡിൽ കുഴികൾകൂടി രൂപപ്പെട്ടതോടെ റോഡും കുഴിയും അറിയാതെ ഡ്രൈവർമാരും കുടുങ്ങുന്നു. കാൽനടയാത്രക്കാരും മുേട്ടാളം വെള്ളത്തിൽ നീന്തിക്കയറേണ്ട അവസ്ഥയാണ്. പൊതുവേ വീതികുറഞ്ഞ റോഡുകളിൽ വാഹനത്തിരക്ക് കാരണം ജനങ്ങൾക്ക് നടക്കാൻപോലും കഴിയില്ല. അതിനിടെയാണ് വെള്ളക്കെട്ടുകൾ. പടിഞ്ഞാറത്തറ, എട്ടേനാൽ, കോറോം, വെള്ളമുണ്ട, തരുവണ ടൗണുകളിലും റോഡിലെ വെള്ളക്കെട്ടിനിടയിലാണ്. കോടികൾ മുടക്കി പലഘട്ടങ്ങളിലായി നിർമിച്ച ഓവുചാലുകൾ ഉപയോഗശൂന്യമായി കിടക്കുന്നതും വെള്ളം തങ്ങിനിൽക്കുന്ന ഭാഗങ്ങളിൽ ഓവുചാലോ, വെള്ളം ഒഴിവാക്കാനുള്ള നടപടികളോ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. MONWDL4 മാനന്തവാടി-നിരവിൽപുഴ റോഡിൽ വെള്ളം നിറഞ്ഞപ്പോൾ -----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.