സിയാൽ ജലവൈദ്യുതി പദ്ധതി മാലിന്യങ്ങൾ പുഴയിൽ അടിയുന്നു

സിയാൽ ജലവൈദ്യുതി പദ്ധതി മാലിന്യങ്ങൾ പുഴയിൽ അടിയുന്നു തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറയിലെ സിയാൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മാലിന്യം പുഴയിൽ അടിയുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിലാണ് പുഴയോരത്തുണ്ടായിരുന്ന മാലിന്യം പുഴയിൽ ഒഴുകിയെത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കാണ് പ്ലാസ്റ്റിക് ചാക്കുകൾ ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ അടിഞ്ഞത്. കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിന് ശേഷമാണ് പുഴക്ക് ഇരുവശവും മാലിന്യം കുന്നുകൂടിയത്. അരിപ്പാറ വെള്ളച്ചാട്ടത്തിന് മുകളിലെ പുഴയിലാണ് ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണം നടക്കുന്നത്. നിർമാണ അവശിഷ്ടങ്ങളാണ് പുഴയിലെ കുറ്റിച്ചെടികളിൽ തങ്ങിനിൽക്കുന്നത്. സിമൻറ് ചാക്കുകളാണ് ഏറെയും. സിയാലി​െൻറ വൈദ്യുതി പദ്ധതി പുഴ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ നേരത്തേ രംഗത്തെത്തിയിരുന്നു. പരാതിയെ തുടർന്ന് പുഴക്ക് ഭീഷണിയാകാതെ നിർമാണം നടത്തണമെന്ന് കഴിഞ്ഞ മാസം സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു. photo Thiru 2 അരിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത പുഴയിൽ മാലിന്യങ്ങൾ അടിഞ്ഞ നിലയിൽ കാറ്റിൽ വാഴത്തോട്ടം നശിച്ചു തിരുവമ്പാടി: കാറ്റിൽ വാഴത്തോട്ടം നശിച്ചു. തിരുവമ്പാടി പുത്തൻ തറയിൽ വേലായുധ​െൻറ വാഴത്തോട്ടമാണ് നശിച്ചത്. കുലച്ച 200 വാഴകളാണ് കടപുഴകിയത്. പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു വാഴകൃഷി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.