ചുരത്തിൽ മരം കടപുഴകി; ഗതാഗതം സ്തംഭിച്ചു

ഇൗങ്ങാപ്പുഴ: കനത്ത മഴയെതുടർന്ന് ചുരത്തിൽ മരം കടപുഴകി വൻ ഗതാഗതക്കുരുക്ക്. ഒമ്പതാം വളവിന് വ്യൂ പോയൻറിന് പരിസരത്തായി ഞായറാഴ്ച രാത്രി എേട്ടാടെയാണ് മരം കടപുഴകി റോഡിനു കുറുകെ വീണത്. മരം വീണതിനെ തുടർന്ന് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. വൈത്തിരി ഭാഗത്തേക്കും അടിവാരം ഭാഗത്തേക്കും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി ട്രാഫിക് പൊലീസും കൽപറ്റയിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. ഇവിടെ അടുത്ത ദിവസങ്ങളിലായി നാലു തവണ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.