ആദിവാസികളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണം –സി.കെ. ശശീന്ദ്രൻ എം.എൽ.എ

മുട്ടിൽ: മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ട ആദിവാസികളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനുള്ള നടപടികളാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതെന്ന് സി. കെ. ശശീന്ദ്രൻ എം.എൽ.എ. ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയ ജനതക്കായുള്ള അവകാശ പ്രഖ്യാപനത്തി​െൻറ പത്താം വാർഷികാഘോഷത്തി​െൻറ ഭാഗമായി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലതല ഉദ്ഘാടനം മുട്ടിൽ പഞ്ചായത്ത് അമ്പുകുത്തി ലക്ഷംവീട് കോളനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷ, സംസ്കാരം, നാട്ടറിവ് എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആദിവാസി പാരമ്പര്യത്തിലുള്ള ഔഷധങ്ങളും സംരക്ഷിക്കണം. ഭാഷയും സംസ്കാരവും നഷ്ടപ്പെട്ടാൽ അതുവഴി ഒരു വംശവും ഇല്ലാതാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അമ്പുകുത്തി ലക്ഷം വീട് കോളനിയിലെ ക്ലബിനായി അഞ്ചുലക്ഷം ചെലവിട്ട് കെട്ടിടം നിർമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനുള്ള പണം വകുപ്പിൽനിന്നോ എം.എൽ.എ ഫണ്ടിൽനിന്നോ ലഭ്യമാക്കും. സ്വയം പര്യാപ്തതയും മദ്യാസക്തിയിൽ നിന്നുള്ള മോചനവും ആദിവാസി വിഭാഗങ്ങളിൽ അനിവാര്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമ്പോഴാണ് നാം തദ്ദേശീയർ, ലോകം നമുക്കൊപ്പം എന്ന ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തി​െൻറ പ്രസക്തി ഉൾക്കൊള്ളാനാവുക. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഊരുമൂപ്പൻ നൂഞ്ചൻ ദീപം കൊളുത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ കൃഷ്ണകുമാർ അമ്മാത്തുവളപ്പിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടൻ പാട്ടുകാരി ബിന്ദു ദാമോദരനെയും ചിത്രകാരൻ എം.ആർ. രമേഷിനെയും ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. മിനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ പി. വാണിദാസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ എല്ലാ പട്ടികവർഗ സങ്കേതങ്ങളിലും ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ആദിവാസികളുടെ പാരമ്പര്യ അറിവുകൾ, വിഭവങ്ങൾ, ഭാഷ, ഭൂമി എന്നിവ സംരക്ഷിക്കേണ്ടത് ലോക സമൂഹത്തി​െൻറ കടമയാണ് എന്നുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനം ജനങ്ങളിലെത്തിക്കുകയാണ് ദിനാചരണത്തി​െൻറ ലക്ഷ്യം. വിവിധ വിഷയങ്ങളിൽ എം.യു. ജയപ്രകാശ്, എം.ഒ. സജി, പി. മുഹമ്മദ്, സി. ഇസ്മായിൽ എന്നിവർ ക്ലാസെടുത്തു. കോളനിയിലെ ഫുട്ബാൾ ക്ലബ് അംഗങ്ങൾക്ക് കളിയുപകരണങ്ങളുടെ വിതരണവും നടന്നു. മാനന്തവാടി: -പട്ടികവർഗ വികസനവകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അവകാശ അവബോധ ദിനാചരണവും ഐക്യരാഷ്ട്ര സഭയുടെ അവകാശ പ്രഖ്യാപനത്തി​െൻറ പതിനൊന്നാം വാർഷികത്തി​െൻറ മാനന്തവാടി നഗരസഭതല ആചരണം കുറ്റിമൂല കോളനിയിൽ നടന്നു. ഊര് മൂപ്പൻമാരായ ചന്തു പ്ലാമൂല, കൃഷ്ണൻ വിളനിലം, ബാലൻ ആലക്കണ്ടി എന്നിവർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആർ. പ്രവീജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളനി മൂപ്പൻ വി.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ മുജീബ് കൊടിയോടൻ, വി.യു. ജോയ്, ലൈല ഉസ്മാൻ, കോഒാഡിനേറ്റർ ഉഷാകേളു, പി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി: തദ്ദേശീയ ജനതയുടെ അവകാശ ബോധന ദിനാചാരണവും കേരള പൊലീസ് അസോസിയേഷൻ കാവുംപുര കോളനിയിൽ ആരംഭിക്കുന്ന പഠന വീടി​െൻറ സംഘാടക സമിതി രൂപവത്കരണവും വള്ളിയൂർക്കാവ് കാവുംപുര കോളനിയിൽ നടത്തി. നഗരസഭ കൗൺസിലർ ശ്രീലത കേശവൻ ഉദ്ഘാടനം ചെയ്തു. പി.സി. ജോൺ അധ്യക്ഷത വഹിച്ചു. ഊരു മൂപ്പൻ കെ. കരുണൻ ദീപം തെളിയിച്ചു. കെ.എം. ശശിധരൻ, എൻ. ബഷീർ, എ. ഷാജിത് എന്നിവർ ക്ലാസെടുത്തു. കെ. തങ്കമ്മ, കെ.കെ. അനിത, കെ. ദേവകി എന്നിവർ സംസാരിച്ചു. വെള്ളമുണ്ട: തദ്ദേശിയ ജനതയുടെ അവകാശ ബോധന ദിനാചരണം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് പള്ളിയാൽ കോളനിയിൽ ആചരിച്ചു. മംഗലശ്ശേരി നാരാ‍യണൻ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം. മുരളി അധ്യക്ഷത വഹിച്ചു. ആശാവർക്കർമാരായ എം.ടി. രമ, കെ. സെറിൻ, ആദിവാസി മൂപ്പൻ മലായി എന്നിവർ പങ്കെടുത്തു. മാനന്തവാടി:- നഗരസഭ ഇരുപതാം ഡിവിഷനിലെ വരടി മൂല സാംസ്കാരിക നിലയത്തിൽ ആദിവാസി ദിനം ആചരിച്ചു. ഊരുമൂപ്പൻ ഭാരതി സദനം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഷീജ ഫ്രാൻസിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. സരിത, തങ്കമണി ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.