അപൂർവമായ റിപ്ലിമൂങ്ങ വെള്ളരിമലനിരകളിൽ

*തെക്കെ വയനാട് വനത്തിൽ നടന്ന സർവെയിൽ 118 ഇനം പക്ഷികൾ കൽപറ്റ: തെക്കെ വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നടത്തിയ മഴക്കാല പക്ഷി സർേവയിൽ 118 ഇനം പക്ഷികളെ കണ്ടെത്തി. കേരളത്തിൽ വളരെ അപൂർവമായ റിപ്ലിമൂങ്ങയെ വെള്ളരിമലനിരകളിൽ കണ്ടെത്തിയത് സർവേയിലെ പ്രത്യേകതയായി. സംസ്ഥാന വനംവകുപ്പ്, ഹ്യും സ​െൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, ഫോറസ്ട്രി കോളജ് എന്നിവയുടെ നേതൃത്വത്തിലാണ് പക്ഷി സർേവ നടത്തിയത്. പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂർവമായ സസ്യ-പക്ഷി വൈവിധ്യം കൊണ്ട് സമ്പന്നമായ പ്രദേശമാണ് തെക്കെ വയനാടൻ മലനിരകൾ. തെക്കെ വയനാട്ടിലെ വെള്ളരിമല, എളമ്പിലേരി മല, െചമ്പ്രമല, മണ്ടമല, വണ്ണാത്തിമല, കുറിച്യർമല, ഈശ്വരമുടി, ബാണാസുരൻമല എന്നിവിടങ്ങളിലാണ് സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ സർേവ നടന്നത്. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള 35 പക്ഷി നിരീക്ഷകരാണ് സർേവയിൽ പങ്കെടുത്തത്. കേരളത്തിൽ വളരെ അപൂർവമായ റിപ്ലിമൂങ്ങയെ (ശ്രീലങ്കൻ ബേ ഔൾ) വെള്ളരിമലനിരകളിലെ തൊള്ളായിരം മലയിടുക്കുകളിലെ കാടുകളിലാണ് കണ്ടെത്തിയത്. ഉയരംകൂടിയ പുൽമേടുകളിൽ മാത്രം കാണുന്ന നെൽപൊട്ടൻ, പോതക്കിളി എന്നിവയെ ചെമ്പ്ര, വണ്ണാത്തിമല, കുറിച്ച്യർമല, ബാണാസുരൻമല എന്നിവിടങ്ങളിലെ പുൽമേടുകളിൽ ധാരാളമായി കണ്ടെത്തി. ഒമ്പതിനം പരുന്തുകൾ, ഏഴിനം ചിലപ്പന്മാർ, അഞ്ചിനം പ്രാവുകൾ, അഞ്ചിനം മരംകൊത്തികൾ, ആറിനം ബുൾബുളുകൾ, 16 ഇനം നീർപക്ഷികൾ എന്നിവേയയും സർേവയിൽ കണ്ടെത്തി. ബാണാസുര സാഗർ അണക്കെട്ടിൽ വലിയ നീർകാക്ക, ചെറിയ നീർകാക്ക, കിന്നരി നീർകാക്ക, ചോരക്കോഴി, പുള്ളിച്ചുണ്ടൻ താറാവ് എന്നിവയെ കണ്ടെത്തി. ബാണാസുരസാഗർ അണക്കെട്ട് പ്രദേശത്തെ കാടുകളിൽ തീ കാക്കയെയും കണ്ടെത്തി. ഡി.എഫ്.ഒ അബ്ദുൾ അസീസ്, റേഞ്ച് ഓഫിസർമാരായ പി.കെ. അനൂപ് കുമാർ, ബി. ഹരിചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ചർ ആസിഫ്, സെക്ഷൻ ഓഫിസർ കെ.ഐ.എം. ഇഖ്ബാൽ, പ്രശാന്ത് എസ്. പ്രഭാകർ എന്നിവർ നേതൃത്വം നൽകി. പക്ഷി നിരീക്ഷകരായ ഡോ. ആർ.എൽ. രതീഷ്, ശ്വേതാ ഭാരതി, സഹന, അരുൺ ചുങ്കപള്ളി, അരവിന്ദ് അനിൽ, രാഹുൽ രാജീവൻ, മുഹമ്മദ് അസ്ലം, വി.കെ. അനന്തു, മുനീർ തോൽപ്പെട്ടി, അനുശ്രീഭ, ഷബീർ തുംക്കൽ, സബീർ മമ്പാട്, ശബരി ജാനകി എന്നിവർ നേതൃത്വം നൽകി. (THREE PHOTOS MUST) TUEWDL13 Great cormorant വലിയ നീർകാക്ക TUEWDL14 Malabar Trogon തീ കാക്ക (IMPORTANT) TUEWDL15 Srilanka Bay Owl റിപ്ലിമൂങ്ങ (ശ്രീലങ്കൻ ബേ ഔൾ) ---------------------- നടവയലിൽ റോഡുകളുടെ സംഗമസ്ഥാനം; അപകടം പതിവാകുന്നു *ട്രാഫിക് ഐലൻറ് നിർമിക്കണമെന്നാവശ്യം പനമരം: നടവയൽ ടൗണിൽ റോഡുകൾ സംഗമിക്കുന്നിടത്ത് അപകടങ്ങൾ നിയന്ത്രിക്കാൻ നടപടിയില്ല. വാഹനങ്ങളുടെ കൂട്ടിയിടികൾ പതിവായിട്ടും പ്രധാന ജങ്ഷനിലെ ട്രാഫിക് പരിഷ്കരിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പനമരം-നടവയൽ-ബീനാച്ചി റോഡിനോട് പനമരം-നെല്ലിയമ്പം-പുൽപള്ളി റോഡുകൾ ചേരുന്നത് നടവയൽ ടൗണിൽനിന്നാണ്. നാലുംകൂടിയ ഈ കവലയിൽ അശ്രദ്ധമായി വാഹനങ്ങൾ തിരിക്കുന്നതാണ് കുഴപ്പമുണ്ടാക്കുന്നത്. പുൽപള്ളി, നെല്ലിയമ്പം റോഡുകളിൽനിന്നും പെട്ടെന്ന് വാഹനങ്ങൾ ബീനാച്ചി റോഡിൽ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരുപാട് അപകടങ്ങൾ വർധിച്ചിട്ടുണ്ട്. റോഡുമാറുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ വേഗനിയന്ത്രണ വരമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് കാര്യമായി ഫലം ചെയ്യുന്നില്ല. വൈകിട്ട് വിദ്യാർഥികൾ റോഡിലൂടെ തലങ്ങും വിലങ്ങും ഓടേണ്ട അവസ്ഥയാണ്. റോഡുകൾ സംഗമിക്കുന്നിടത്ത് റോഡ് കുറുകെ കടക്കാൻ സീബ്രാ വരകളൊന്നുമില്ല. പനമരം--ബീനാച്ചി റോഡ് വീതികൂട്ടി ട്രാഫിക് ഐലൻറ് സ്ഥാപിച്ചാൽ അപകടസാധ്യത കുറക്കാനാകും. എന്നാൽ, അടുത്ത കാലത്തൊന്നും അതുണ്ടാകാൻ സാധ്യതയില്ലെന്നാണ് പൊതുമരാമത്തുമായി ബന്ധപ്പെട്ടവർ പറയുന്നത്. TUEWDL11 നടവയലിൽ റോഡുകളുടെ സംഗമസ്ഥാനം കാടുകയറി നെയ്ക്കുപ്പ പാലം പനമരം: നടവയൽ ടൗണിൽനിന്നും രണ്ടു കി.മീറ്റർ അകലെ നരസിപ്പുഴക്കു കുറുകെയുള്ള നെയ്കുപ്പ പാലത്തിൽ കാടുകയറുന്നു. കൈവരിയിലേക്ക് കാട് വ്യാപിക്കുമ്പോൾ വാഹനയാത്രക്കാർ ദുരിതത്തിലാകുകയാണ്. രാത്രിയിൽ പാലം ദൂരെനിന്ന് കാണാവുന്ന രീതിയിലുള്ള സിഗ്നലുകൾ കാടുമൂടി. നടവയൽ ഭാഗത്തേക്ക് പോകുമ്പോൾ വലിയ ഇറക്കമിറങ്ങിയാണ് വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈവരിയിലെ സിഗ്നൽ സ്റ്റിക്കറിന് പ്രധാന്യമേറുകയാണ്. നെയ്കുപ്പ ഭാഗം കാട്ടുപന്നി, കാട്ടാന ശല്യത്തിന് പേരുകേട്ടതാണ്. പാലത്തിൽവെച്ച് പന്നി വാഹനങ്ങൾക്കു മുന്നിൽ പലതവണ ചാടിയിട്ടുണ്ട്. TUEWDL12 നെയ്കുപ്പ പാലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.