ഹോട്ടൽ മേഖലയിൽ ആശയക്കുഴപ്പം തുടരുന്നു

കോഴിക്കോട്: ഹോട്ടൽ ഭക്ഷണ വിലയിൽ കുറവ് വരുമെന്ന് കഴിഞ്ഞ ഞായറാഴ്ച ചേർന്ന ജി.എസ്.ടി കൗൺസിലിനുശേഷം പ്രചാരണമുണ്ടായെങ്കിലും ഹോട്ടൽ വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം നീങ്ങിയില്ല. അനുമാന നികുതി (കോേമ്പാസിഷൻ സ്കീം) തെരഞ്ഞെടുക്കാവുന്ന ഹോട്ടലുകളിലെ വാർഷിക വിറ്റുവരവ് പരിധി 75 ലക്ഷത്തിൽനിന്ന് ഒരു കോടി രൂപയാക്കി വർധിപ്പിച്ചെങ്കിലും മിക്ക ഹോട്ടൽ വ്യാപാരികളും ഇതിനനുകൂലമായല്ല പ്രതികരിക്കുന്നത്. ഒരു കോടിക്ക് താഴെയുള്ളവർ മൊത്തം വാർഷിക വിറ്റുവരവി​െൻറ നിശ്ചിത ശതമാനം നികുതി സർക്കാറിലേക്ക് നൽകുന്ന രീതിയാണ് അനുമാന നികുതി. ഇൗ സ്കീം തെരഞ്ഞെടുക്കുന്ന ഹോട്ടലുകൾ അഞ്ചു ശതമാനം നികുതിയാണ് നൽേകണ്ടത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവർ ജി.എസ്.ടി നൽേകണ്ട. അതിനാൽ, ഇടത്തരം ഹോട്ടലുകളെ ആശ്രയിക്കുന്നവർക്ക് ആശ്വാസമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടിയത്. എന്നാൽ, അഞ്ച് ശതമാനം നികുതി ഹോട്ടലുടമകൾ തന്നെ വഹിക്കേണ്ടി വരുമെന്നതും മുൻകൂർ അടച്ച നികുതി കുറച്ചു കിട്ടില്ലെന്നതുമാണ് (ഇൻപുട്ട് ടാക്സ്) വ്യാപാരികളെ ഇതിൽനിന്ന് അകറ്റുന്നത്. ഇൗ രീതി സ്വീകരിച്ചാൽ ഒരു മാസം 40,000 രൂപയോളം നികുതിയിനത്തിൽ നൽേകണ്ടിവരുമെന്നും ഇത് മറിക്കടക്കാൻ നിലവിലുള്ള വിലയിൽ വർധിപ്പിക്കുകയേ നിർവാഹമുള്ളൂവെന്നും ഹോട്ടൽ വ്യാപാരികൾ പറയുന്നു. സംസ്ഥാനത്ത് ഇതുവെര ജി.എസ്.ടി രജിസ്േട്രഷനെടുത്ത ഹോട്ടലുകളിൽ 25 ശതമാനം മാത്രമാണ് അനുമാന നികുതി സമ്പ്രദായം ഉപയോഗിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം. ജി.എസ്.ടി കൗൺസിലിൽ ഒരു കോടി രൂപവെര വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് അനുമാന നികുതി അനുവദിച്ചതും നികുതി റിേട്ടൺ കാലയളവ് വർധിപ്പിച്ചതും പ്രധാനമായും ഹോട്ടലുകളെ ആകർഷിക്കാനായിരുന്നു. എന്നാൽ, ഇതിൽനിന്ന് ഹോട്ടലുകൾ വിട്ടുനിന്നാൽ ഭക്ഷണത്തിന് വില കുറയുമെന്ന സർക്കാർ പ്രതീക്ഷ നടപ്പാകില്ല. അതേസമയം, ഉപഭോക്താക്കളെ ആകർഷിക്കാൻ അനുമാന നികുതി സ്കീമിൽ കച്ചവടം ചെയ്യുന്നതാണ് ഗുണകരമെന്ന അഭിപ്രായമുള്ള വ്യാപാരികളുമുണ്ട്. നിലവിലെ ഭക്ഷണ വില വർധിപ്പിച്ചു മാത്രമേ ഇത് നടക്കുകയുള്ളൂവെന്നാണ് ഇൗ വിഭാഗം പറയുന്നത്. എ.സി ഒഴികെയുള്ള എല്ലാ റസ്റ്റാറൻറ്-ഹോട്ടലുകൾക്കും അഞ്ചു ശതമാനം നികുതിയും ഇൻപുട്ട് ടാക്സ് െക്രഡിറ്റുമാണ് വ്യാപാരികൾ ആവശ്യെപ്പടുന്നത്. സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടില്ല. ജി.എസ്.ടി രജിസ്ട്രേഷനെ കുറിച്ചുള്ള ആശങ്കയും അവ്യക്തതയും ഇപ്പോഴും നിലനിൽക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.