ജില്ല സ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

കൽപറ്റ: ഡിസംബർ നാലു മുതൽ എട്ടു വരെ പനമരം ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വയനാട് ജില്ല റവന്യു സ്കൂൾ കലോത്സവത്തി​െൻറ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജ്, പ്രിൻസിപ്പാൾ രാമചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ എം.ടി. മാത്യു എന്നിവർ സംസാരിച്ചു. അനിൽ കുറ്റിച്ചിറയാണ് ലോഗോ ഡിസൈൻ ചെയ്തത്. ജില്ല പഞ്ചായത്ത് മെബർ പി. ഇസ്മായിൽ, ജില്ല പഞ്ചായത്ത് സെക്രട്ടറി രാജപ്പൻ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ് അഡ്മിനിസ്േട്രറ്റീവ് അസിസ്റ്റൻറ് അജിത്, വിവിധ സബ്കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു. യോഗം ഇന്ന് കൽപറ്റ: ജില്ല സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട മുഴുവൻ കമ്മിറ്റികളുടെയും സ്കൂൾ പി.ടി.എയുടെയും സംയുക്ത യോഗം ശനിയാഴ്ച ഉച്ചക്കുശേഷം രണ്ടു മണിക്ക് പനമരം ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ബന്ധപ്പെട്ട മുഴുവൻ അംഗങ്ങളും യോഗത്തിൽ സംബന്ധിക്കണം. ഒ.ആർ. കേളു എം.എൽ.എ. യോഗത്തിൽ പങ്കെടുക്കും. FRIWDL6 ജില്ല സ്കൂൾ കലോത്സവത്തി​െൻറ ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിക്കുന്നു കൈവശ കൃഷിക്കാർക്ക് പട്ടയം നൽകണം തൊണ്ടർനാട്: കരിമ്പിൽ പ്രദേശത്തെ കൈവശ കൃഷിക്കാർക്ക് പട്ടയം നൽകണമെന്ന് സി.പി.ഐ. ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രദേശത്ത് 1976ന് മുമ്പ് കൈവശം വെച്ച് കൃഷി ചെയ്ത് വരുന്ന 300ൽ അധികം വരുന്ന കർഷകർക്ക് അവരുടെ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ അർഹതപെട്ട പല ആനുകൂല്യങ്ങളും കാലാകാലമായി നിഷേധിക്കപ്പെടുകയാണെന്നും സമ്മേളന പ്രമേയം വ്യക്തമാക്കി. ഏരിയ അംഗം ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. സി.എം. മാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി-. രാജൻ, സി. മമ്മൂട്ടി, മൊയ്തു പൂവൻ, കുഞ്ഞാ ഗസ്തി, പി.പി. വിജയൻ, സി.ജെ. ഫിലിപ്പ്, സുനിതാ സുരേഷ്, എം.കെ. പ്രകാശൻ, ടി. അബ്ദുല്ല, കെ.കെ. സുകമാരൻ എന്നിവർ സംസാരിച്ചു. എ. സണ്ണിയെ െസക്രട്ടറിയായും സി.ആർ. ബാലനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബത്തേരി ഉപജില്ല സ്കൂൾ കലോത്സവം: സ്റ്റേജിതര മത്സരം തുടങ്ങി കൽപറ്റ: 58-ാമത് സുൽത്താൻ ബത്തേരി ഉപജില്ല സ്കൂൾ കലോത്സവം മുട്ടിൽ ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നവംബർ 27വരെ സ്റ്റേജിതര മത്സരങ്ങളും 28 മുതൽ 30വരെ സ്റ്റേജ് മത്സരങ്ങളും നടക്കും. ഉപജില്ല സ്കൂൾ കലോത്സവത്തിന് പ്രത്യേക ബ്ലോഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കലോത്സവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ബ്ലോഗിലൂടെ അറിയാനാവും. അഡ്രസ് : www.batherykalolsavam2017.blogspot.in കലവറനിറക്കൽ പരിപാടിയുടെ വിഭവ ശേഖരണം മുട്ടിൽ ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി. കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രണ്ടു മണിക്ക് ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ. സൈതലവി പതാക ഉയർത്തും. വൈകുന്നേരം നാലു മണിക്ക് ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ. കലോഝവം ഉദ്ഘാടനം ചെയ്യും. സി. കെ. ശശീന്ദ്രൻ എം. എൽ. എ. മുഖ്യ പ്രഭാ ഷണം നടത്തും. മുട്ടിൽ ഓർഫനേജ് സ്കൂൾ കോർപറേറ്റ് മാനേജർ എം. എ. മുഹമ്മദ് ജമാൽ കലോഝവ സന്ദേശം നൽകും. പന്തൽ കാൽ നാട്ടൽ മുട്ടിൽ ഓർഫനേജ് സ്കൂൾ കോർപറേറ്റ് മാനേജർ എം. എ. മുഹമ്മദ് ജമാൽ നിർവഹിച്ചു. FRIWDL4 ബത്തേരി ഉപജില്ല കലോത്സവത്തി​െൻറ പന്തൽ കാൽ നാട്ടൽ മുട്ടിൽ ഓർഫനേജ് സ്കൂൾ കോർപറേറ്റ് മാനേജർ എം. എ. മുഹമ്മദ് ജമാൽ നിർവഹിക്കുന്നു നെന്‍മേനി പഞ്ചായത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി പഞ്ചായത്തിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷവും ചേര്‍ന്ന് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഭരണസമിതി അംഗങ്ങൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു നവംബറില്‍ അധികാരത്തിലേറിയ ഭരണസമിതിയുടെ പരിശോധനയില്‍, യു.ഡി.എഫ് 25ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഫണ്ട് വിനിയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷം പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ വീട് നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചു. അഗതി ആശ്രയ സുകൃതം, പി.എം.എ.വൈ എന്നീ ഭവന പദ്ധതികളിലും ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. പട്ടിക വര്‍ഗക്കാരുടെ വീടുപണി ഉപേക്ഷിച്ചത് യു.ഡി.എഫ് ഭരണ കാലത്തായിരുന്നു. വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കായി 247 വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കുവാനും നടപടിയായിട്ടുണ്ട്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയുമായി ജോയിൻറ് വെരിഫിക്കേഷന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ജി.എസ്.ടി വന്നതോടെ പലമേഖലയില്‍ നിന്നും കരാറുകാര്‍ മാറി നില്‍ക്കുന്ന അവസ്ഥയാണ്. കുടികുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് വരുന്നു. കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഓഫിസില്‍ വരുന്ന ജനങ്ങള്‍ക്ക് പ്രയാസം കൂടാതെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലും തടസങ്ങളില്ല. പഞ്ചായത്തില്‍ ഒരു വിവേചനവും യു.ഡി.എഫ് അംഗങ്ങളോട് ഉണ്ടായിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ പി.കെ. രാമചന്ദ്രന്‍, സരള ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡൻറ് മേരി ടീച്ചര്‍, അംഗങ്ങളായ പി.കെ. സത്താര്‍, സാബു കുഴിമാളം, എം.എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ഹജ്ജ്; അപേക്ഷകരെ നിരാശപ്പെടുത്തരുത്- സമസ്ത കൽപറ്റ: തുടർച്ചയായി അഞ്ച് വർഷം ഹജ്ജിന് അപേക്ഷ നൽകി കാത്ത്നിൽക്കുന്ന അപേക്ഷകർക്ക് അവസരം നൽകുന്നത് എടുത്ത് കളഞ്ഞ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം പിൻവലിക്കണമെന്നും ഹാജിമാർക്ക് പ്രയാസങ്ങൾ കൂടാതെ ഹജ്ജിന് എത്തുന്നതിന് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല കമ്മിറ്റി ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചു. വി. മൂസക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എം.ഹസൻ മുസ്ലിയാർ, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ, എ.കെ. ഇബ്റാഹീം ഫൈസി, സി. ഉമർ ദാരിമി, കെ.കെ.എം. ഹനീഫൽ ഫൈസി, എം.എ. ഇസ്മായിൽ ദാരിമി, കെ.വി. ജഅ്ഫർ ഹൈതമി, ഇബ്റാഹീം ഫൈസി പേരാൽ, സി.പി. മുഹമ്മദ് കുട്ടി ഫൈസി, അബ്ദു റഹ്മാൻ ഫൈസി, പി. ഇബ്റാഹീം ദാരിമി, അഷ്റഫ് ഫൈസി, എസ്. മുഹമ്മദ് ദാരിമി എന്നിവർ സംസാരിച്ചു. സർഫാസി നിയമ നടപടികൾ നിർത്തിവെക്കണം- എഫ്.ആർ.എഫ് കൽപറ്റ: സർഫാസി നിയമ നടപടികൾ നിർത്തിവെക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതിതള്ളണമെന്നും ആവശ്യപ്പെട്ട്് എഫ്.ആർ.എഫ് ല്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റ ജില്ല സഹകരണ ബാങ്കിന് മുമ്പിൽ ധർണ നടത്തി. വൻകിടക്കാരുടെ കടങ്ങൾ തിരിച്ചു പിടിക്കാൻ കേന്ദ്രസർക്കാർ മുൻ കാലങ്ങളിൽ ആരംഭിച്ച നടപടികൾ സാധാരണ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ നടന്ന ഹീനമായ നടപടികൾ ഉപേക്ഷിക്കണമെന്നും കർഷകരുടെ കടങ്ങൾ ഉപാധികൾ ഇല്ലാതെ എഴുതി തള്ളണമെന്നും ധർണസമരം ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. എ.എൻ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. എ.സി. തോമസ്, ടി. ഇബ്രാഹിം, ഒ.ആർ. വിജയൻ, സി. അയ്യപ്പൻ, കെ. സുശീല, സ്വപ്ന ആൻറണി, ബാബു ഗംഗാധരൻ, എസ്.ആർ. വിദ്ധ്യാധരൻ വൈദ്യർ എന്നിവർ സംസാരിച്ചു. FRIWDL5 എഫ്.ആർ.എഫ് പ്രവർത്തകർ കൽപറ്റ ജില്ല സഹകരണ ബാങ്ക് ഹെഡ് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.