കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം ബേപ്പൂർ: തുറമുഖത്തിന് സമീപം മത്സ്യബന്ധനബോട്ടിൽനിന്ന് കാണാതായ തൊഴിലാളിയെ രക്ഷപ്പെടുത്തി. അരയംവീട്ടിൽ വിജയകുമാറി​െൻറ ഉടമസ്ഥതയിലുള്ള 'ഐശ്വര്യ' എന്ന ബോട്ടിൽനിന്ന് കാണാതായ കരുവൻതിരുത്തി സ്വദേശി ഫിറോസി (40) നെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രി പത്തോടുകൂടി കടലിലേക്ക് പുറപ്പെട്ട ഉടനെയാണ് ഫിറോസിനെ നദീമുഖത്ത് ബേപ്പൂർ തുറമുഖസമീപം പുഴയിൽവെച്ച് കാണാതായത്. ഉടൻതന്നെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ടിൽ മൂന്ന് ഇതരസംസ്ഥാനക്കാർ അടക്കം ഏഴ് പേരാണ് ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡും കടലോര ജാഗ്രതസമിതിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.