വയനാടൻ കർഷക​െൻറ നേർചിത്രമായി തരിയോട് ലേഡീസ്മിത്ത് വനം parambara

(കേരളത്തിന് വെളിച്ചമേകാൻ നഷ്ടജീവിതം തിരഞ്ഞെടുത്ത നാട്-- part 3) വയനാടൻ കർഷക​െൻറ നേർചിത്രമായി തരിയോട് ലേഡീസ്മിത്ത് വനം -റഫീഖ് വെള്ളമുണ്ട പടിഞ്ഞാറത്തറ: കടലിനക്കരെനിന്ന് കറുത്തമണ്ണിൽ കനകം വിളയിക്കാൻ ഒത്തിരി പ്രതീക്ഷകളുമായി തരിയോട് എത്തിയ സായിപ്പി​െൻറയും അദ്ദേഹത്തി​െൻറ വേർപാടുപോലെ എല്ലാം തകർന്ന് പടിയിറങ്ങിയ ഒരു സമൂഹത്തി​െൻറയും ആത്മാക്കൾ ഇരുണ്ട ലേഡീസ്മിത്ത് എന്ന ഈ വനാന്തരങ്ങളിൽ അലഞ്ഞു നടക്കുന്നുണ്ട്. 1000 ഹെക്ടർ വിസ്തൃതിയുള്ള ഇന്നത്തെ റിസർവ് വനം ബാണാസുര സാഗറി​െൻറ വൃഷ്ടി പ്രദേശത്ത് വെള്ളക്കാരനായ കർഷക​െൻറയും പഴയ തരിയോടി​െൻറയും ഓർമച്ചിത്രമായി നിലനിൽക്കുന്നു. സ്മിത്ത് എന്ന് പേരുള്ള സായിപ്പ് കാട് വെട്ടിത്തെളിച്ച് കാപ്പി, തേയില, ഓറഞ്ച് എന്നി തോട്ടങ്ങൾ ഉണ്ടാക്കുന്നതിനായി ശ്രമിച്ചുവെന്ന് ചരിത്രം. ഭീമമായ തുക ഇതിനായി അദ്ദേഹം െചലവഴിച്ചു. ഇദ്ദേഹത്തി​െൻറ 1000 ഏക്കർ തോട്ടവുമായി ബന്ധപ്പെട്ടാണ് തരിയോടി​െൻറ വികസന ചരിത്രം തുടങ്ങുന്നത്. 1979--80കളിലാണ് ഒരു എ.എസ്.ഐയും നാലു പൊലീസുകാരുമുള്ള തരിയോട് പൊലീസ് ഔട്ട്പോസ്റ്റ് തുടങ്ങുന്നത്. ഇതി​െൻറ 125 വർഷം മുമ്പുതന്നെ ഇവിടെ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. സ്മിത്തി​െൻറ തോട്ടവും തൊഴിലാളികളുമൊക്കെയായി ആ കാലത്തുതന്നെ തരിയോട് പ്രദേശം സജീവമായിരുന്നു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് എം.പി. മുസ്തഫ ത​െൻറ അനുഭവകുറിപ്പിൽ രേഖപ്പെടുത്തുന്നു. വർഷങ്ങളുടെ പ്രയത്നംകൊണ്ട് സ്മിത്തി​െൻറ തോട്ടത്തിൽ കാപ്പിച്ചെടികൾ പടർന്നു പന്തലിച്ച് കായ് പിടിച്ചെങ്കിലും കുരു തൊണ്ടിൽ ഉറക്കാതെ ചീഞ്ഞളിഞ്ഞു നശിച്ചുപോയത്രേ. പ്രതികൂല കാലാവസ്ഥയാണ് ഇതിനുകാരണമെന്നും പറയപ്പെടുന്നു. മറ്റു കൃഷികളിലും പരാജയംതന്നെ സംഭവിച്ചു. പ്രതീക്ഷ കൈവിടാത്ത സ്മിത്ത് ഇവിടെ സ്വർണ നിക്ഷേപമുണ്ടെന്ന് മനസ്സിലാക്കി അത് കണ്ടെടുക്കുവാനുള്ള ശ്രമമാണ് പിന്നീട് നടത്തിയത്. കേരളത്തിൽ സ്വർണ ഖനനത്തിനു സാധ്യതയുള്ള മേഖലയായി ഇന്നും തരിയോട് അറിയപ്പെടുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പും കേന്ദ്ര സർക്കാറി​െൻറ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നടത്തിയ പഠനത്തിൽ കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള മേഖലയിൽ തരിയോടും ഉണ്ട്. സ്മിത്തി​െൻറ ഗോൾഡ് മൈൻസ് ഇന്ത്യ എന്ന ബ്രിട്ടീഷ് കമ്പനിയുടെ നേതൃത്വത്തിൽ സ്വർണ ഖനനം നടത്തിയിരുന്നു. ഇതിനായി നിർമിച്ച വലിയ തുരങ്കങ്ങൾ സ്മിത്തി​െൻറ മുഴുവൻ സമ്പത്തും പ്രയത്നവും വിഴുങ്ങി. ഒടുക്കം, പരാജയത്തി​െൻറ കൈപ്പുനീർ കുടിച്ച് മണ്ണിൽ പൊന്നുവിളയിക്കാനിറങ്ങിയ ഈ വെള്ളക്കാരൻ കമ്പനി മൈൻ െവച്ച് തകർത്ത് ജീവനൊടുക്കി എന്നാണ് പറയപ്പെടുന്നത്. സ്വർണ ഖനനത്തി​െൻറയും തുരങ്കത്തി​െൻറയും യന്ത്രസാമഗ്രികളുടെയും അവശിഷ്ടങ്ങൾ അടുത്തകാലം വരെ ഇവിടെയുണ്ടായിരുന്നു. കമ്പനിയുടെ ആവശ്യത്തിനായി നിർമിച്ച പൊലീസ് സ്റ്റേഷൻ, സത്രം, പോസ്റ്റ് ഓഫിസ്, കൃസ്ത്യൻ പള്ളി, ഇംപീരിയൽ ബാങ്കി​െൻറ ഒരു ശാഖയും ഇവിടെയുണ്ടായിരുന്നു. സ്വർണ ഖനനത്തിനായി സ്മിത്ത് വിഭാവനം ചെയ്ത എസ്റ്റേറ്റ് അനന്തരാവകാശിയായ ലേഡീ സ്മിത്തിനു ലഭിച്ചെങ്കിലും നികുതി കുടിശ്ശിക അടക്കാനാവാതെ സർക്കാർ പിടിച്ചെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ചു. ഇന്നും ലേഡീസ്മിത്ത് വനമായി ഈ തോട്ടം നിലനിൽക്കുന്നു. ഇപ്പോൾ, വനത്തിനു മധ്യേ സ്മിത്ത് താമസിച്ച കെട്ടിടത്തി​െൻറ അവശിഷ്ടങ്ങൾ കിടക്കുന്ന സ്ഥലം ബംഗ്ലാവ്കുന്ന് എന്നപേരിൽ അറിയപ്പെടുന്നു. സ്മിത്ത് വച്ചുപിടിപ്പിച്ച കാപ്പി, തേയില, ഓറഞ്ച് മുതലായ ചെടികളിൽ ചിലത് ഇന്ന്‌ വലിയ മരംപോലെ വളർന്ന് കാടിനുള്ളിൽ അവശേഷിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും പടപൊരുതി പരാജയം ഏറ്റുവാങ്ങിയ സ്മിത്തി​െൻറ സ്മരണയിൽനിന്ന് അത്യധ്വാനം ചെയ്ത് വിജയിച്ചവരായിരുന്നു തുടർന്ന് തരിയോട് ജീവിച്ച കർഷകർ. 1940നു ശേഷമാണ് ഇവിടേക്ക് വ്യാപകമായി ആളുകൾ കുടിയേറിയത്. മലബാറിൽ ബ്രിട്ടീഷ് ആധിപത്യം വന്നതോടെ കേരളത്തി​െൻറ വടക്കൻ ജില്ലകളിൽനിന്ന് കുടിയേറ്റമാരംഭിച്ചു. പാലക്കാട്, മഞ്ചേരി, മങ്കര, തലശ്ശേരി പ്രദേശങ്ങളിൽനിന്ന് വന്ന നായർ, മേനോൻ തുടങ്ങിയ സമുദായക്കാരും കോഴികോട്, കൊടുവള്ളി, മലപ്പുറം, തലശ്ശേരി, വടകര പ്രദേശങ്ങളിൽ നിന്നുവന്ന മുസ്ലിംകളുമാണ് ആദ്യഘട്ട കുടിയേറ്റക്കാർ. രണ്ടാം ലോകയുദ്ധത്തെ തുടർന്നുണ്ടായ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിൽ തിരുവിതാംകൂറിൽനിന്ന് കൃഷിഭൂമിതേടി ഒട്ടനവധി കുടുംബങ്ങൾ തരിയോടെത്തി. 1952വരെ ഇത് തുടർന്നു. വളരെ യാതനാപൂർണമായ ജീവിതമാണ് ഇവർ നയിച്ചത്. പാട്ടകൃഷിക്ക് ജന്മിമാരോട് നേരിട്ട് ഭൂമി വാങ്ങിയും വനങ്ങൾ വെട്ടിത്തെളിച്ച് കൈവശമായും ഇവർ കൃഷി നടത്തി. കപ്പ കൃഷിയാണ്‌ ആദ്യകാലത്ത് ഉണ്ടായിരുന്നത്. പിന്നീട്, ഇഞ്ചിപ്പുൽകൃഷിയും പുൽതൈലം വാറ്റും പ്രധാന തൊഴിലായി. ഇഞ്ചി, കാപ്പി, ഏലം, കുരുമുളക്, തെങ്ങ് മുതലായ കൃഷികളും പിന്നീട് ആരംഭിച്ചു. ചാമ, മുത്താറി, തിന, ചോളം കൃഷികളും കന്നുകാലി വളർത്തലുമായി ജീവിതം കരുപിടിപ്പിച്ചു. നെൽകൃഷി വയലുകളിൽ കൂടാതെ കുന്നിൻചെരിവുകളിലും നടത്തിയിരുന്നു. ആദ്യകാല ജന്മിമാരുടെ പാട്ട കുറയന്മാരായാണ് പലരും ജീവിച്ചത്. ബ്രിട്ടീഷ് സർേവ സെറ്റിൽമ​െൻറ് വ്യവസ്ഥപ്രകാരം ഏക്കറിന് ഒന്നര അണ നികുതി കെട്ടിയാൽ ഭൂമിക്ക് പട്ടയം ലഭിക്കുമായിരുന്നു. ഭൂമിയും കൃഷിയും യഥേഷ്ടം ഉണ്ടായിരുന്നതിനാൽ തൊഴിലിനും ക്ഷാമമുണ്ടായിരുന്നില്ല. മലബാറിൽ റെയിൽേവ നിർമാണത്തിനാവശ്യമായ സ്ലീപർ കോച്ചുകൾ നിർമിക്കാൻ മരങ്ങൾതേടി മരവ്യാപാരികളും അക്കാലത്തുതന്നെ എത്തി. പിന്നീട്, തരിയോെട്ട പ്രധാനപ്പെട്ട തൊഴിൽ മരക്കച്ചവടമായി മാറി. കച്ചവടത്തിനും തൊഴിൽതേടിയും വന്നവർ ഈ പ്രദേശങ്ങളിൽ താമസമാരംഭിച്ചു. വിയർപ്പൊഴുക്കിയ മണ്ണിൽ ജീവിതം വേരാഴ്ത്തിനിന്ന സമയത്ത് അപ്രതീക്ഷിതമായിരുന്നു ആ കേൾവി. അണകെട്ട് വരുന്നു, എല്ലാവരും ഒഴിഞ്ഞു പോകണം. വർഷത്തിൽ കോരിച്ചൊരിഞ്ഞു മഴ പെയ്യുന്ന ഗ്രാമത്തിനു മുകളിലേക്ക് ഒരു ജലാശയം കൈ നീട്ടി. ഒഴിയാൻ മനസ്സുകൊണ്ട് മടിച്ചവർക്കെല്ലാം പിടിച്ചുനിൽക്കാൻ കഴിയാതെയായി. 1576 ഹെക്ടർ ഭൂമിയാണ് അണക്കെട്ടിനുവേണ്ടി ഏറ്റെടുത്തത്. 1307 ഹെക്ടർ സ്ഥലം കർഷകരുടെ സ്വപ്നങ്ങൾ ആഴ്ന്നിറങ്ങിയ പൊന്നുവിളയുന്ന കൃഷിയിടങ്ങളായിരുന്നു ഈ ഗ്രാമങ്ങളെയും അവർ പങ്കുെവച്ച സൗഹൃദങ്ങളെയും പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു ജനത എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോകുമ്പോൾ പ്രതീക്ഷിച്ചിരുന്നു. തങ്ങൾ ഒഴിഞ്ഞുപോയാലും ഭാവിയിൽ വയനാടൻ കർഷകനെങ്കിലും ഈ അണക്കെട്ട് ഇത്തിരി വെള്ളം നൽകുമെന്ന്. പതിറ്റാണ്ടുകൾ കഴിഞ്ഞുപോയി വാഗ്ദാനങ്ങൾ ഇന്നും ഫയലിലുറങ്ങുകയാണ്. കർഷക‍​െൻറ കണ്ണീരുവീണ പദ്ധതി കർഷകനുതന്നെ തിരിച്ചടിയായ അവസ്ഥയിലാണിന്ന് മുന്നോട്ടുപോകുന്നത്. (തുടരും) WDL DAM 5 ലേഡീസ്മിത്ത് വനം WDL DAM 6 പഴയ പോലീസ് സ്റ്റേഷന് മുൻവശത്തെ തരിയോട് ടൗൺ സ്ഥിതിചെയ്തിരുന്ന സ്ഥലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.