സൗജന്യ തൊഴിൽമേള

കോഴിക്കോട്: ഇൗമാസം 23 മുതൽ 26 വരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കേരള വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ കോഴ്സ് പാസായ ഉദ്യോഗാർഥികൾക്കായി കരിയർ ഫെസ്റ്റ്-2017 സംഘടിപ്പിക്കുന്നു. 23ന് രാവിലെ 10 മുതൽ കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന മേളയിൽ എൻജിനീയറിങ്, പാരാമെഡിക്കൽ അഗ്രികൾചർ, അനിമൽ ഹസ്ബൻഡ്രി, ഫിഷറീസ്, ഫാഷൻ ഡിസൈനിങ്, കോമേഴ്സ്, ടൂറിസം, ഹോട്ടൽ മാനേജ്മ​െൻറ് തുടങ്ങിയ മേഖലകളിൽ വി.എച്ച്.എസ്.ഇ അടിസ്ഥാന യോഗ്യത നേടിയവർക്കാണ് അവസരം. പ്രമുഖരായ പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനികൾ, ബാങ്കിങ് ഇൻഷുറൻസ് സ്ഥാപനങ്ങൾ, പാരാമെഡിക്കൽ-മെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങിയ തൊഴിൽ സംരംഭകർക്ക് മേളയിൽ സ് റ്റാളുകൾ ലഭ്യമാണ്. താൽപര്യമുള്ള സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ ബന്ധപ്പെടേണ്ടതാണ്. രജിസ്ട്രേഷൻ 23ന് രാവിലെ ഒമ്പതു മുതൽ ആരംഭിക്കും. ഫോൺ: 79070 28025, 94004 46118.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.