ഭിന്നശേഷിക്കാരായ 135 പേര്‍ക്ക് ലീഗല്‍ഗാര്‍ഡിയന്‍ഷിപ്​ സര്‍ട്ടിഫിക്കറ്റ്

വടകര: കലക്ടര്‍ യു.വി. ജോസി‍​െൻറ നേതൃത്വത്തില്‍ നടന്ന 'കൈെയത്തും ദൂരത്ത്' അദാലത്തില്‍ ഭിന്നശേഷിക്കാരായ 135 പേര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം. കലക്ടറുടെ അധ്യക്ഷതയിലുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റികളാണ് (എല്‍.എല്‍.സി) സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇതിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ പ്രേത്യക താല്‍പര്യപ്രകാരം ജില്ലയിലെ വിവിധഭാഗങ്ങളില്‍ അദാലത്ത് നടത്തി അപേക്ഷകള്‍ തീര്‍പ്പാക്കുന്നത്. നാലാമത്തെ അദാലത്താണ് തിങ്കളാഴ്ച വടകരയില്‍ നടന്നത്. 152 അപേക്ഷകള്‍ വടകരയില്‍ ലഭിച്ചിരുന്നു. ഇതില്‍ നേരിട്ട് ഹാജരായ 135 പേരുടെയും അപേക്ഷകള്‍ തീര്‍പ്പാക്കി. സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ ഏഴിന് വിതരണം ചെയ്യും. മാനസിക അനാരോഗ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്ള്‍ ഡിസെബിലിറ്റി എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് ഏര്‍പ്പെടുത്തുന്നത്. ഇവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടുത്തബന്ധുക്കളെയോ സന്നദ്ധസ്ഥാപനങ്ങളെയോ നിയമപരമായി ചുമതലപ്പെടുത്തുന്ന പദ്ധതിയാണിത്. ഭാവിയില്‍ ഏതുകാര്യങ്ങള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. സാധാരണഗതിയില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ നടപടിക്രമങ്ങള്‍ ഏറെയുണ്ട്. പലതവണ ഭിന്നശേഷിക്കാര്‍ ഓഫിസുകളില്‍ പോകണം. ഇതെല്ലാം ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് അദാലത്തി​െൻറ ലക്ഷ്യം. വടകരയില്‍ നടന്ന അദാലത്തിന് എൽ.എല്‍.സി കണ്‍വീനര്‍ പ്രഫ. സി.കെ. ഹരീന്ദ്രനാഥ്, അഡീഷനല്‍ ഡി.എം.ഒ ഡോ. ആശ, സി.ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്ലി എന്നിവര്‍ നേതൃത്വം നല്‍കി. വടകര തണലി‍​െൻറ സഹകരണത്തോടെയായിരുന്നു പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.