ഒാ​േട്ടാകൾക്ക്​ ഹാൾട്ടിങ്​ പ്ലെയ്സ്​ അനുവദിക്കണം

കൽപറ്റ: ഒമ്പത് വർഷമായി കൽപറ്റ നഗരത്തിൽ ഹാൾട്ടിങ് പ്ലെയ്സ് അനുവദിക്കാത്തത് ഓട്ടോറിക്ഷ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് സമരസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങും. 2008ന് ശേഷം 150ഓളം പുതിയ ഓട്ടോറിക്ഷകൾ കൽപറ്റ നഗരസഭയിൽ എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പ്ലെയ്സ് അനുവദിച്ച് കിട്ടണം എന്ന ആവശ്യവുമായി നഗരസഭയിലും ആർ.ടി.ഒ ഓഫിസിലും നിരന്തരം ബന്ധപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരും ഒരു വാഹനം മാത്രമുള്ളവരുമായ തൊഴിലാളികളുടെ ഓട്ടോകൾക്ക് ഹാൾട്ടിങ് പ്ലെയ്സ് നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ആർ.ടി.ഒ വിളിച്ച യോഗങ്ങളിൽ േട്രഡ് യൂനിയനെ പ്രതിനിധാനംചെയ്യുന്ന നേതാക്കൾ 2008ന് ശേഷം വാങ്ങിയ ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പ്ലെയ്സ് അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയാണ്. പെർമിറ്റ് ലഭിക്കുന്നതിനായി കേരള ഹൈകോടതിയിൽ റിട്ട് ഹർജി നൽകുകയും യൂനിയനുകളുടേയും നഗരസഭയുടേയും വാദം കേട്ടശേഷം രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു. നഗരസഭയും ആർ.ടി.ഒയും വീഴ്ച വരുത്തിയതിനെ തുടർന്ന് ലീഗൽ സർവിസ് അതോറിറ്റിയിൽ പരാതി നൽകി. ഹാൾട്ടിങ് പ്ലെയ്സ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് അതോറിറ്റിയും ഉത്തരവിട്ടു. ഇതോടെ ഇക്കഴിഞ്ഞ ഏപ്രിലിൽ നഗരസഭ കൗൺസിൽ ചേർന്ന് 100 ഓട്ടോറിക്ഷകൾക്ക് പുതിയതായി ഹാൾട്ടിങ് പ്ലെയ്സ് നൽകാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് ആർ.ടി.ഒ അപേക്ഷ സ്വീകരിച്ചെങ്കിലും അഞ്ച് മാസമായിട്ടും നടപടിയായില്ല. ഹാൾട്ടിങ് പ്ലെയ്സ് ഇല്ലാത്തതിനാൽ േട്രഡ് യൂനിയൻ തൊഴിലാളികൾ തങ്ങൾ ഓട്ടോ ഓടിക്കുന്നത് തടയുകയും ദേഹോപദ്രവം ഏൽപിക്കുകയുമാണ്. ഹാൾട്ടിങ് പ്ലെയ്സ് അനുവദിക്കുന്നത് അനന്തമായി നീളുകയാണെങ്കിൽ ദേശീയപാത ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്തുമെന്നും സമരസമിതി അംഗങ്ങളായ കെ. പ്രകാശൻ, എം. കൃഷ്ണൻകുട്ടി, കുഞ്ഞാപ്പഹാജി, സി. സെയ്തലവി എന്നിവർ വാർത്തസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ചെറുകിട ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കണം കൽപറ്റ: ജില്ലയിലെ ചെറുകിട ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നഗസഭയിലെ സംയുക്ത ട്രാക്ടർ ൈഡ്രവർമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്വാറികൾ പൂട്ടുകയും നിർമാണ മേഖല നിശ്ചലമാവുകയും ചെയ്തതോടെ ജീവിതം പ്രതിസന്ധിയിലാണ്. യന്ത്രവത്കൃത ക്വാറികൾ അല്ലാത്തവ പ്രവർത്തിക്കാൻ അനുമതി നൽകണം. മറ്റ് ജില്ലകളിൽ നിന്നും ലോഡുമായി വരുന്ന വാഹനങ്ങൾ തടയുക, ദേശീയപാത ഉപരോധിക്കുക തുടങ്ങിയ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത എ.പി. സുധീഷ്, വി.എം. മജീദ്, കെ.ആർ. ഹരീന്ദ്രൻ, എം.കെ. ദാസൻ എന്നിവർ പറഞ്ഞു. കരിദിനമായി ആചരിച്ചു കൽപറ്റ: നോട്ട് നിരോധനം ഏർപ്പെടുത്തി രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോദി സർക്കാറി​െൻറ ജനവിരുദ്ധ നയത്തിനെതിരെ നിരോധനത്തി​െൻറ ഒന്നാം വാർഷിക ദിനം കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനമായി ആചരിച്ചു. കരിദിനാചരണത്തി​െൻറ ഭാഗമായി ടൗണിൽ പ്രകടനം നടത്തി. സി. ജയപ്രസാദ്, കെ.കെ. രാജേന്ദ്രൻ, എസ്. മണി, പി.കെ. സുരേഷ്, സെബാസ്റ്റ്യൻ, ഇ.കെ. സുരേഷ്, എം.എം. കാർത്തികേയൻ, പി. വിനോദ്കുമാർ, സി. കുഞ്ഞീത്, ശശിധരൻ, സി.എം. ഭാസ്കരൻ, സി.കെ. രാഘവൻ, ടി.പി. അബു, മുരുകേഷ് റാട്ടക്കൊല്ലി എന്നിവർ നേതൃത്വം നൽകി. കൽപറ്റ: എൽ.ഡി.എഫ് കൽപറ്റ എസ്.ബി.ഐയിലേക്ക് നടത്തിയ മാർച്ച് സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ വി.പി. ശങ്കരൻ, സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര, പി.കെ. ബാബു (കോൺഗ്രസ്-എസ്), അനിൽ മാസ്റ്റർ (എൻ.സി.പി), ജോസഫ് മാത്യു (ജനതാദൾ-എസ്) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.