ശാസ്​ത്രാവബോധ വാരം: ജില്ലയിൽ വിവിധ പരിപാടികൾ

കോഴിക്കോട്: കേരള സംസ്ഥാന ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ വിദ്യാഭ്യാസ വകുപ്പുമായും ലൈബ്രറി കൗൺസിലുമായും ശാസ്ത്ര സാഹിത്യ പരിഷത്തുമായും സഹകരിച്ച് നവംബർ ഏഴുമുതൽ ഒരാഴ്ച ശാസ്ത്രാവബോധ വാരമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ശാസ്ത്ര വാരാഘോഷത്തോടനുബന്ധിച്ച് നവംബർ 14ന് നടക്കുന്ന കേരള മാർച്ച് ഫോർ സയൻസ് കോഴിക്കോട് ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവംബർ ഏഴിന് പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ. കോളജ്, എട്ടിന് ദേവഗിരി കോളജ് എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ നടക്കും. ഗുരുവായൂരപ്പൻ കോളജ്, ചേളന്നൂർ എസ്.എൻ കോളജ്, ഫാറൂഖ് കോളജ്, പ്രോവിഡൻസ് വിമൻസ് കോളജ് എന്നിവിടങ്ങളിലും വിവിധ പരിപാടികളുണ്ടാകും. 14ന് രാവിലെ 10ന് നഗരത്തിൽ 'കേരള മാർച്ച് ഫോർ സയൻസ്' നടക്കും. ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ, ശാസ്ത്ര വിദ്യാർഥികൾ, എന്നിവർ പെങ്കടുക്കും. ഏഴു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മുഴുവൻ സ്കൂളുകളിലും രാവിലെ അസംബ്ലി ചേർന്ന് കേരളം ശാസ്ത്രത്തോടൊപ്പം എന്ന സന്ദേശം ഉൾക്കൊള്ളുന്ന ലഘു പ്രഭാഷണങ്ങൾ നടക്കും. ജില്ലയിലെ മുഴുവൻ ലൈബ്രറികളിലും ഒാഫിസ് കോംപ്ലക്സുകളിലും കുടുംബശ്രീ യൂനിറ്റുകളിലും പ്രപഞ്ചം, ജീവൻ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഡോ. വി.എസ്. രാമചന്ദ്രൻ, പ്രഫ. കെ. ശ്രീധരൻ, വി.ടി. നാസർ, ഡോ. സിജേഷ്, രാമദാസൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.