എൽ.ഡി.എഫ്. സർക്കാരിെൻറ ഒരുവർഷം

എൽ.ഡി.എഫ് സർക്കാറി​െൻറ ഒരു വർഷം ജില്ലയിൽ ശരിയാവാനേറെ... ജില്ലയിലെ ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ എങ്ങുമെത്തിയില്ല കൽപറ്റ: സഞ്ചാരികൾക്ക് എന്നും വയനാട് പ്രിയപ്പെട്ടതാണ്. കുറച്ചു ദിവസത്തേക്ക് ഉല്ലസിക്കാൻ പറ്റിയ നാട്. എന്നാൽ, ഇവിടെയുള്ള സാധാരണക്കാർക്ക് അങ്ങനെയല്ല. ഈ നാട്ടിലുള്ളവർക്ക് അടിസ്ഥാനമായി വേണ്ട പല കാര്യങ്ങളും ഇന്നും അന്യമാണ്. ഒരുപാട് കാര്യങ്ങളിൽ ജില്ല മുന്നേറിയെങ്കിലും അന്നും ഇന്നും എന്നും വയനാട്ടുകാർ പറയുന്ന ഒരു കാര്യമുണ്ട്. അതാണ് വയനാട് സർക്കാർ മെഡിക്കൽ കോളജ്. ഇവിടെ എന്താണ് ഏറ്റവും അടിയന്തരമായി വേണ്ടതെന്ന് ആരോടും ചോദിച്ചാലും ആദ്യം ഈ ഉത്തരംതന്നെയാണ് അവർ നൽകുക. തലമുറകളായി, സൈറൺ മുഴക്കി ചുറമിറങ്ങുന്ന ആംബുലൻസുകളെ കണ്ടുകൊണ്ടിരിക്കുകയാണ് എന്നതുതന്നെയാണ് അതി​െൻറ കാരണം. മെഡിക്കൽ കോളജ് എന്ന അടിയന്തര ആവശ്യത്തിനൊപ്പം വയനാട് റെയിൽവേ, രാത്രിയാത്ര നിരോധനം, ചുരം ബദൽപാതകൾ, ആദിവാസികളുടെ ഉന്നമനം, പ്രകൃതിസംരക്ഷണം എന്നീ ന്യായമായ ആവശ്യങ്ങളെല്ലാംതന്നെ മാറിമാറി വരുന്ന സർക്കാറുകൾക്ക് രാഷ്ട്രീയം കളിക്കാനുള്ള ഉപകരണങ്ങളാണ്. ഇന്നും ഇവയെല്ലാം വയനാട്ടുകാർക്ക് സ്വപ്നം മാത്രമാണ്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി ഒരുവർഷം പൂർത്തിയാക്കുമ്പോൾ ജില്ലയിൽനിന്നുള്ള വിലയിരുത്തൽ സമ്മിശ്രമാണ്. ചില കാര്യങ്ങളിൽ ജില്ലക്ക് വേണ്ട കാര്യങ്ങൾ ക-ൃത്യമായി നടപ്പാക്കിയപ്പോൾ അടിയന്തരമായി വേണ്ട പല കാര്യങ്ങളിലും പിന്നോട്ടുപോയെന്ന പരാതിയും ഉയരുന്നുണ്ട്. 365 ദിവസത്തെ എൽ.ഡി.എഫ് സർക്കാർ വയനാട്ടുകാർക്ക് പ്രധാനമായി എന്തെല്ലാം ചെയ്തു, ചെയ്തില്ല എന്ന് വിലയിരുത്തുകയാണ് ഇവിടെ. പാളംതെറ്റിയ വയനാട് റെയിൽവേ സുല്‍ത്താന്‍ ബത്തേരി: വയനാടി​െൻറ സ്വപ്‌നമായ റെയിൽപാത അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നീക്കം നടന്നത് ജില്ലയിലെ, പ്രത്യേകിച്ചും ബത്തേരിയിലെ ആളുകള്‍ക്കിടയില്‍ ഇടതു സര്‍ക്കാറിനെതിരെ വികാരമുണര്‍ത്താന്‍ കാരണമാക്കി. നഞ്ചന്‍കോട്-^വയനാട്^-നിലമ്പൂര്‍ റെയില്‍പാത കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി ചേര്‍ന്ന് നിര്‍മിക്കുന്നതിന് തീരുമാനിക്കുകയും സർവേ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഡോ. ഇ. ശ്രീധര​െൻറ നേതൃത്വത്തില്‍ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രാരംഭപ്രവൃത്തികള്‍ക്കും സർവേക്കുമായി എട്ടു കോടി ബജറ്റില്‍ വകയിരുത്തി. ആദ്യ ഗഡുവായി രണ്ടു കോടി രൂപ ഫെബ്രുവരിയില്‍ കൈമാറിയതായി ഗതാഗത സെക്രട്ടറി ഉത്തരവിറക്കി. എന്നാൽ, ഡി.എം.ആര്‍.സിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയില്ല. ഇതോടെ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുകയാണെന്നറിയിച്ച് ഡോ. ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിനും ബന്ധപ്പെട്ട അധികാരികള്‍ക്കും കത്ത് നല്‍കി. കര്‍ണാടകത്തി​െൻറ എതിര്‍പ്പുണ്ടെന്നറിയിച്ചാണ് തുക കൈമാറാതിരുന്നത്. ഇതോടെ ബത്തേരിയിലെ കര്‍മസമിതിയും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറിനെതിരെ രംഗത്തെത്തി. മൈസൂരു^-തലശ്ശേരി പാതക്കായി കണ്ണൂര്‍ ലോബി, നിലമ്പൂർ^-നഞ്ചന്‍കോട് പാതയെ അട്ടിമറിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. ഒടുവില്‍ കഴിഞ്ഞ 18ന് യു.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി. ഇതിനിടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയെ അറിയിച്ചു. എൽ.ഡി.എഫ് പ്രവര്‍ത്തകരെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ ബത്തേരിയില്‍ ചര്‍ച്ചകള്‍ നടന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ എൽ.ഡിഎഫ് സര്‍ക്കാറി​െൻറ പ്രതിച്ഛായ ഇടിയാന്‍ റെയിൽവേ വിഷയം കാരണമാക്കി. ആദ്യ ബജറ്റില്‍ അമ്പലവയല്‍ ബ്രഹ്മഗിരി ഡെവലപ്‌മ​െൻറ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ മാറ്റി വെച്ച സര്‍ക്കാർ, വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കാര്യമായി ഒന്നും ചെയ്തില്ല എന്ന ആരോപണമുണ്ട്. കഴിഞ്ഞ വേനലില്‍ തേലമ്പറ്റയില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ നെല്‍കൃഷി കരിഞ്ഞുപോയി. കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്തു. എന്നാൽ, വരള്‍ച്ചയില്‍നിന്ന് രക്ഷപ്പെടാനായി പുതിയ പദ്ധതികളൊന്നുംതന്നെ ആവിഷ്‌കരിച്ചില്ല. എൽ.ഡി.എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികക്കുമ്പോള്‍ ബത്തേരിക്ക് പ്രത്യേകിച്ച് ഒന്നുംതന്നെ ലഭിച്ചില്ല എന്നു പറയേണ്ടിവരും. എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മ​െൻറ് സൊസൈറ്റിക്കായി നീക്കിവെച്ച 10 കോടിയില്‍ മൂന്നു കോടി മാത്രമാണ് ലഭിച്ചതെന്ന് ബ്രഹ്മഗിരി അധികൃതര്‍ പറഞ്ഞു. ബ്രഹ്മഗിരിക്കല്ലാതെ മറ്റൊരു പദ്ധതിക്കായും ഇരു ബജറ്റിലും എൽ.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേകം തുക മാറ്റിവെച്ചില്ല. അതേ സമയം, റെയിൽവേ നടപ്പാക്കുന്നതില്‍ സര്‍ക്കാറി​െൻറ ഭാഗത്തു നിന്നുണ്ടായ വീഴ്ച ജനങ്ങളില്‍ അമര്‍ഷമുണ്ടാക്കാന്‍ കാരണമാകുകയും ചെയ്തു. പദ്ധതികളിൽ തുടർച്ചയില്ലാതെ കൽപറ്റ: ചില എടുത്തുപറയേണ്ട നേട്ടങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ടെങ്കിലും അടിയന്തരപ്രാധാന്യമുള്ള വൻപദ്ധതികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും സർക്കാർ നിസ്സംഗത പാലിക്കുകയാണെന്നതാണ് യാഥാർഥ്യം. ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉപകേന്ദ്രം, നിലമ്പൂർ^വയനാട്^നഞ്ചൻകോട് റെയിൽപാത, മക്കിമലയിലെ എൻ.സി.സി അക്കാദമി, വയനാട് സർക്കാർ മെഡിക്കൽ കോളജ്, വനാതിർത്തി ഗ്രാമങ്ങളിലെ പുനരധിവാസം, അമ്പലവയലിലെ കാർഷിക കോളജ്, ചുരം ബദൽപാതകൾ തുടങ്ങിയ വൻ പദ്ധതികളാണ് സർക്കാറി​െൻറ നോട്ടക്കുറവുമൂലം യാഥാർഥ്യമാകാതെ നീണ്ടുപോകുന്നത്. പ്രധാന പദ്ധതികളിലെല്ലാം കാര്യക്ഷമമായ തുടർപ്രവർത്തനങ്ങൾ നടത്താത്തതാണ് ഇപ്പോഴുള്ള നീണ്ടുപോകലി​െൻറ പ്രധാന കാരണം. തുടർപ്രവർത്തനങ്ങളോ ഫണ്ടോ കൈമാറ്റമോ നടക്കാത്തതാണ് വയനാട് റെയിൽവേയുടെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. യു.ഡി.എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച മക്കിമലയിലെ എൻ.സി.സി അക്കാദമി അട്ടിമറിക്കാൻ വൻകിട റിസോർട്ട് ലോബി നടത്തുന്ന നീക്കത്തിനെതിരെ ഒരു വർഷമായിട്ടും അനങ്ങാപ്പാറനയം തുടരുകയാണ് സർക്കാർ. അക്കാദമിക്കെതിരെ ഉദ്യോഗസ്ഥതലത്തിൽ നടക്കുന്ന നീക്കങ്ങളിൽ ഇടതു ഘടകകക്ഷികൾപോലും അതൃപ്തി അറിയിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അപ്പോഴും കാരാപ്പുഴ ടൂറിസം പദ്ധതി, കുടിവെള്ള പദ്ധതി, വരൾച്ചയെ പ്രതിരോധിക്കാനായി പ്രാദേശികതലത്തിൽ ചെയ്ത പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം നേട്ടങ്ങളായി മാറിയിട്ടുമുണ്ട്. കാർഷിക ജില്ലയായ വയനാടി​െൻറ വിദ്യാഭ്യാസരംഗത്ത് വൻ സാധ്യതയാവുമായിരുന്ന അമ്പലവയലിലെ കാർഷിക കോളജ് ഈ വർഷം ആരംഭിക്കാൻ കഴിയാതെ പോയതും സർക്കാറി​െൻറ നിഷേധാത്മക നിലപാട് കാരണമാണ്. ജീവൻ രക്ഷിക്കാൻ ഇനി എത്രനാൾ കാത്തിരിക്കും‍? മെഡിക്കൽ കോളജ് വരുന്നതുവരെ ആളുകൾ ചുരമിറങ്ങുന്ന ആംബുലൻസുകളിൽ ഇനിയും മരിച്ചോട്ടെ എന്നാണോ അധികൃതർ കരുതുന്നതെന്ന് ഇവിടത്തെ സാധാരണക്കാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളുകളേെറയായി. സർക്കാർ മെഡിക്കൽ കോളജ് വന്നില്ലെങ്കിലും കോഴിക്കോട് എത്തുന്നതുവരെ ജീവൻ നിലനിർത്താൻ അടിയന്തര വൈദ്യസഹായം നൽകാൻ കഴിയുന്ന ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു സർക്കാർ കേന്ദ്രമെങ്കിലും തുടങ്ങിയാൽ മതിയായിരുന്നുവെന്ന് നാട്ടുകാർ ഗതികെട്ട് പറഞ്ഞുതുടങ്ങി. ഈ വിഷയത്തിൽ മാറിമാറി വരുന്ന സർക്കാർ കാണിക്കുന്ന അവഗണന ഈ സർക്കാർ വന്നതോടെ അതി​െൻറ പൂർണതയിലെത്തി എന്നുവേണം പറയാൻ. കഴിഞ്ഞ രണ്ടു ബജറ്റിലും ഒരു രൂപപോലും നീക്കിവെക്കാതെയാണ് സർക്കാർ വയനാട്ടുകാരുടെ സ്വപ്നത്തെ കണ്ടില്ലെന്നു നടിച്ചത്. യു.ഡി.എഫ് സർക്കാർ ടെൻഡർ വിളിച്ച റോഡ് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം ജൂലൈയിൽ ആരോഗ്യമന്ത്രി നടത്തിയിരുന്നു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും റോഡ് പണി 10 ശതമാനംപോലും പൂർത്തിയായിട്ടില്ല. മാറ്റമില്ലാതെ മാറ്റിപ്പാർപ്പിക്കൽ ജില്ലയിലെ വന്യമൃഗസങ്കേതങ്ങളോട് ചേർന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനായി കഴിഞ്ഞ സർക്കാർ ഏഴരക്കോടി രൂപ അനുവദിച്ചിട്ടും മാറ്റിപ്പാർപ്പിക്കൽ നടപടി ഇതുവരെയും പൂർത്തിയാക്കാൻ എൽ.ഡി.എഫ് സർക്കാറിനായില്ല. ഈശ്വരൻകൊല്ലി, നരിമുണ്ടക്കൊല്ലി, ബത്തേരിയിലെ കുറിച്യാട് എന്നീ പട്ടികവർഗ സങ്കേതങ്ങളിൽനിന്നുള്ള ആദിവാസി കുടുംബങ്ങളെ പൂർണമായും മാറ്റിപ്പാർപ്പിക്കുന്ന പ്രക്രിയയാണ് അനന്തമായി നീളുന്നത്. വന്യജീവിസങ്കേതത്തിൽ 110 ജനവാസകേന്ദ്രങ്ങളിലായി 2613 കുടുംബങ്ങളുണ്ട്. ഇതിൽ 14 ജനവാസകേന്ദ്രങ്ങളിലുള്ള 800 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനായിരുന്നു തീരുമാനം. സജീവമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ കോളനികളിലെ മുഴുവൻ താമസക്കാരെയും പുനരധിവസിപ്പിക്കാൻ കഴിയുമായിരുന്ന പദ്ധതിയാണിപ്പോൾ എങ്ങുമെത്താതെ നിൽക്കുന്നത്. ജില്ലയോട് കടുത്ത വഞ്ചന - ^കോൺഗ്രസ് കഴിഞ്ഞ ഒരു വർഷമായി എൽ.ഡി.എഫ് സർക്കാർ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വയനാട് റെയിൽവേ, രാത്രിയാത്ര നിരോധനം, മെഡിക്കൽ കോളജ് തുടങ്ങി പ്രധാനപ്പെട്ട മൂന്നു വിഷയങ്ങളിലും സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് എടുത്തുപറഞ്ഞ നേട്ടങ്ങളിലൊന്നായിരുന്നു ചികിത്സ ധനസഹായം. എന്നാൽ, ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ജില്ലയിലെ പാവപ്പെട്ട രോഗികൾക്കും ആദിവാസി വിഭാഗങ്ങൾക്കും ചികിത്സ ധനസഹായം ലഭിക്കാതായി. 50,000 രൂപക്കു മുകളിൽ വാർഷികവരുമാനമുള്ള പട്ടികവർഗ കുടുംബങ്ങൾക്ക് ചികിത്സ ധനസഹായം നൽകില്ലെന്ന തീരുമാനവും ജില്ലക്ക് തിരിച്ചടിയാണ്. സാധാരണ ജനങ്ങൾക്കുപോലും ഒരു ലക്ഷം രൂപയാണ് പരിധിയെന്നിരിക്കെയാണ് ഈ നടപടി. സർക്കാറി​െൻറ ജില്ലയിലെ പ്രവർത്തനം പൂർണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കുറ്റം പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സർക്കാർ -^മുസ്ലിം ലീഗ് എന്തു കാര്യത്തിനും ഒാരോ ന്യായം പറഞ്ഞ് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് ഒഴിഞ്ഞുമാറുന്ന സർക്കാറാണ് കഴിഞ്ഞ ഒരു വർഷമായി കേരളം ഭരിക്കുന്നതെന്ന് യു.ഡി.എഫ് ജില്ല കൺവീനറും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറുമായ പി.പി.എ. കരീം പറഞ്ഞു. മതിയായി ഗതാഗതസംവിധാനമില്ലാതെ ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് ഏറെ ഗുണകരമായിരുന്നു ചുരം ബദൽപാതകൾ. എന്നാൽ, അവയെപ്പറ്റി ഇപ്പോൾ ഒരക്ഷരംപോലും സർക്കാർ മിണ്ടുന്നില്ല. നിലമ്പൂർ^മേപ്പാടി, ആനക്കാംപൊയിൽ^ചിപ്പിലിത്തോട്, പടിഞ്ഞാറത്തറ^പെരുവണ്ണാമുഴി തുടങ്ങി ബദൽപാതകളൊന്നും ഇപ്പോൾ സർക്കാറിന് ഒാർമയില്ല. വയനാട് റെയിൽവേയുടെ കാര്യത്തിൽ കേന്ദ്രത്തെയും കർണാടകയെയും കുറ്റം പറഞ്ഞ് സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് പിണറായി സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശയറ്റ വർഷം- ^എം.ഐ. ഷാനവാസ് എം.പി കാർഷിക, ഗതാഗത, ആരോഗ്യ മേഖലകളിലെല്ലാംതന്നെ വയനാട്ടുകാരുടെ ആശയറ്റ വർഷമാണ് കടന്നുപോയതെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. വന്യജീവി പ്രശ്നങ്ങളുമായി കർഷകർ ദുരിതമനുഭവിക്കുമ്പോൾ മറുഭാഗത്ത് യാത്ര നിരോധനംകൊണ്ട് പൊറുതിമുട്ടുകയാണ്. വയനാട് റെയിൽവേ, രാത്രിയാത്ര നിരോധനം എന്നീ രണ്ടു കാര്യങ്ങളിലും ഒപ്പം കാർഷിക മേഖലയിലും ജില്ലയോട് സർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നത്. റെയിൽവേയുടെ കാര്യത്തിലാണെങ്കിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്താതെ കത്തയക്കുമെന്നാണ് പറയുന്നത്. മെഡിക്കൽ കോളജി​െൻറ കാര്യത്തിലാണെങ്കിൽ റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. അതിലെ കല്ലും മണ്ണുമെല്ലാം അനധികൃതമായി കടത്തുകയാണ്. വയനാട്ടുകാർക്ക് ദുരിതങ്ങളുടെ ഒരുവർഷമാണ് പിണറായി സർക്കാർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനദിനമായി ആചരിക്കും ^ബി.ജെ.പി ജില്ലയോടുള്ള പിണറായി സർക്കാറി​െൻറ അവഗണനയിൽ പ്രതിഷേധിച്ച് സർക്കാറി​െൻറ ഒന്നാം വാർഷികദിനമായ വ്യാഴാഴ്ച വഞ്ചനദിനമായി ആചരിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ പറഞ്ഞു. അധികാരത്തിലേറി ആറുമാസത്തിനുള്ളിൽ വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുെമന്ന് പറഞ്ഞിട്ടും ഇപ്പോഴും മെഡിക്കൽ കോളജ് നിർമിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് നിർമാണംപോലും പൂർത്തിയായിട്ടില്ല. വയനാട്ടിലൂടെയുള്ള രണ്ട് റെയിൽവേ പാതകളും സർക്കാർ അട്ടിമറിച്ചു. ജില്ലയിലെ ഭൂരിഭാഗം റോഡുകളും തകർന്നുതന്നെയാണ്. ഒരു മേഖലയിലും നേട്ടമുണ്ടാക്കാൻ സർക്കാറിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖല ഉണർന്നു ^സി.പി.ഐ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ജില്ലയിലെ കാർഷികമേഖലയിലുണ്ടായ മാറ്റം സർക്കാറി​െൻറ എടുത്തുപറയേണ്ട നേട്ടമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര പറഞ്ഞു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് വിതരണം ചെയ്യാതിരുന്ന കാലവർഷക്കെടുതിയുടെ ധനസഹായം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആറു മാസത്തിനുള്ളിൽ നൽകി. 24 കോടിയിൽ 18 കോടിയുടെ കാലവർഷക്കെടുതി ധനസഹായം ജില്ലയിൽ വിതരണം ചെയ്തുകഴിഞ്ഞു. വർധിപ്പിച്ച പെൻഷൻ കർഷകർക്ക് ലഭിച്ചുതുടങ്ങി. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ മികവി​െൻറ കേന്ദ്രങ്ങളാക്കുന്നതി​െൻറ ഭാഗമായി ജില്ലയിലെ താലൂക്കുകളിലെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും അതി​െൻറ പ്രവർത്തനങ്ങൾ തുടങ്ങി. നേരേത്ത ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയായിരുന്നെങ്കിൽ ഇപ്പോൾ അത് മാറി. ആവശ്യമായ ജീവനക്കാരെ ഈ സർക്കാർ വന്നശേഷമാണ് നിയമിച്ചത്. ആദിവാസി വിഭാഗങ്ങൾക്ക് അവരുടെ ഭാഷയിൽ പഠിക്കാനായി 300ഒാളം അധ്യാപകരെ നിയമിച്ചു. വയനാട് മെഡിക്കൽ കോളജി​െൻറ റോഡ് നിർമാണവും പുരോഗമിക്കുകയാണ്. എല്ലാ മേഖലകളിലും മാറ്റം കണ്ടുതുടങ്ങിയെന്നും ശരിയായിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്തിരക്കായി കണ്ടെത്തിയ സ്ഥലം ആരോഗ്യവകുപ്പിന് കൈമാറും മാനന്തവാടി: - ശ്രീചിത്തിര മെഡിക്കൽ സ​െൻററി​െൻറ ഉപകേന്ദ്രം സ്ഥാപിക്കാനായി കണ്ടെത്തിയ സ്ഥലം ജൂൺ നാലിന് ആരോഗ്യവകുപ്പിന് കൈമാറും. സ​െൻറർ തുടങ്ങുന്നതിൽനിന്ന് ശ്രീചിത്തിര അധികൃതർ പിന്മാറുമെന്ന പ്രചാരണം നിലനിൽക്കെയാണ് സ്ഥലം ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത്. തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ വില്ലേജിൽ ഉൾപ്പെട്ട ബോയ്സ് ടൗണിലെ ഗ്ലൻ ലെവൻ എസ്റ്റേറ്റി​െൻറ 75 ഏക്കർ സ്ഥലമാണ് കൈമാറുന്നത്. നിയമനടപടികൾ പൂർത്തീകരിച്ച റവന്യൂ വകുപ്പ് രേഖകൾ മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തിൽ ആരോഗ്യവകുപ്പിന് കൈമാറും. ശ്രീചിത്തിര അധികൃതരുമായി സർക്കാർതലത്തിൽ ചർച്ചകൾ നടത്തി ഉപകേന്ദ്രം തുടങ്ങാൻ തയാറായാൽ ഭൂമി അവർക്ക് കൈമാറും. അല്ലാത്തപക്ഷം അതേ മോഡൽ കേന്ദ്രം ആരംഭിക്കാൻ ആരോഗ്യവകുപ്പ് പദ്ധതി തയാറാക്കും. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആരോഗ്യ^റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. വിവേക് കുമാർ, മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജു, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, അഡീ. തഹസിൽദാർ രാജേന്ദ്രകുമാർ, താലൂക്ക് സർേവയർ പ്രീത് വർഗീസ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.