പരിഹാരമില്ലാതെ വന്യമൃഗശല്യവും വിളനാശവും^ add

കാലാവസ്ഥ വ്യതിയാനംകൊണ്ട് ദുരിതത്തിലായ കർഷകർക്ക് ഇരട്ടി പ്രഹരം നൽകുന്നതാണ് വന്യമൃഗശല്യവും അതുമൂലമുണ്ടാകുന്ന വിളനാശവും. അതിർത്തിഗ്രാമങ്ങളിൽ റെയിൽ ഫെൻസിങ് പോലുള്ള പദ്ധതികൾ ജില്ലയിൽ നടപ്പാക്കാത്തതിൽ കർഷകരിൽ അമർഷമുണ്ട്. ഒപ്പം നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതും കർഷകരെ നിരാശരാക്കുന്നു. ജില്ലയിലെ ആദിവാസി, പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. ഭവനനിർമാണ പദ്ധതികൾ മിക്കവയും പാതിവഴിയിലാണ്. നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ട്രൈബൽ ഡെവലപ്മ​െൻറ് സൊസൈറ്റികളെ വിശ്വാസത്തിലെടുക്കാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. പല കോളനികളിലും പാതിപണി കഴിഞ്ഞ വീടുകളിലാണ് ആദിവാസികൾ അന്തിയുറങ്ങുന്നത്. കർഷകരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾക്കൊപ്പംതന്നെ കാണേണ്ട മറ്റൊരു പ്രധാന പ്രശ്നമാണ് ജില്ലയിലെ കെട്ടിടനിർമാണം. വൈത്തിരി, ലക്കിടി മേഖലകളിൽ അനധികൃതമായി പാരിസ്ഥിതികാഘാതം സൃഷ്ടിച്ചുെകാണ്ട് ഇപ്പോഴും കെട്ടിടങ്ങൾ ഉയരുകയാണ്. മുൻ കലക്ടർ വി. കേശവേന്ദ്രകുമാർ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റിയതിനാൽ നടപടി തുടരാനായില്ല. അദ്ദേഹത്തിനുശേഷം വന്ന കലക്ടർ ബി.എസ്. തിരുമേനിയെയും മാറ്റിയതായാണ് ഇപ്പോഴത്തെ വിവരം. ഇപ്പോൾ ഒൗദ്യോഗികമായി ജില്ലക്ക് കലക്ടർ ഇല്ലാത്ത അവസ്ഥയാണ്. എ.ഡി.എമ്മിനാണ് കലക്ടറുടെ ചുമതല. സമ്പൂർണ വൈദ്യുതീകരണം മുതൽ വരൾച്ച പ്രതിരോധം വരെ നേട്ടം *ജില്ലയിലെ പൊതുവിദ്യാഭ്യാസവും നേട്ടത്തി​െൻറ പാതയിൽ ജില്ലയിലെ കോളനികളിലും മറ്റ് ഉൾഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിക്കാനായതി​െൻറ നേട്ടം സർക്കാറിന് അവകാശപ്പെട്ടതാണ്. ഒപ്പം വേനലിലെ കുടിവെള്ളക്ഷാമം അത്രക്ക് രൂക്ഷമാകാതെ പിടിച്ചുനിർത്താനായതും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. വാഹനഗതാഗത സംവിധാനംപോലുമില്ലാത്ത കോളനികളിൽ ആദ്യമായി വെളിച്ചമെത്തി. കെ.എസ്.ഇ.ബി അധികൃതരും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധസംഘടനകളും ചേർന്ന് വൈദ്യുതി ഇല്ലാത്ത വീടുകളിൽ വൈദ്യുതി എത്തിക്കാൻ നീണ്ട പരിശ്രമംതന്നെ നടത്തുകയുണ്ടായി. വൈദ്യുതിയില്ലാത്ത 15,000ത്തോളം വീടുകളിലാണ് വൈദ്യുതിയെത്തിച്ചത്. പ്രാദേശികതലം മുതൽ തടയണകൾ നിർമിച്ചും മറ്റും ചെയ്ത പ്രവർത്തനങ്ങളാണ് കുടിവെള്ളക്ഷാമത്തിന് പരിഹാരമായത്. ഒപ്പം വേനൽമഴ നേരേത്ത എത്തിയതോടെ വരൾച്ചയെയും ഒരു പരിധിവരെ പ്രതിരോധിക്കാനായി. കാലാവസ്ഥമാറ്റങ്ങളെ പ്രതിരോധിക്കാനായി കാർബൺ ന്യൂട്രൽ പദ്ധതി വയനാട്ടിൽ ആരംഭിക്കുന്നത് പ്രതീക്ഷ നൽകുന്നതാണ്. അതി​െൻറ അവലോകനയോഗവും മന്ത്രി തോമസ് ഐസക്കി​െൻറ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്നു. ആദ്യം മീനങ്ങാടി പഞ്ചായത്തിലാണ് പൈലറ്റ് പ്രോജക്ടായി നടപ്പാക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകൾ മികവി​െൻറ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിലൂടെ അടിമുടി മാറുകയാണ്. ആദ്യഘട്ടത്തിൽ ഒാരോ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ കോളജ്: ജൂൺ രണ്ടിന് വിദഗ്ധ സംഘമെത്തും - ^എം.എൽ.എ *ഇതുവരെ 5471 വീടുകൾ ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ചു വയനാട് മെഡിക്കൽ കോളജി​െൻറ പ്രവർത്തനം വേഗത്തിൽ തന്നെ മുന്നോട്ടുപോകുമെന്നും അതി​െൻറ തുടർ നടപടികൾക്കായി ജൂൺ രണ്ടിന് വിദഗ്ധ സംഘം ജില്ലയിലെത്തുമെന്നും സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇപ്പോൾ റോഡ് പണി പുരോഗമിക്കുകയാണ്. തുടർപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. കർഷകർക്കും തോട്ടംതൊഴിലാളികൾക്കും ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. വയനാടൻ കാപ്പി ബ്രാൻഡ് ചെയ്യുന്നതിനായി ബുധനാഴ്ച കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. ജൂൺ മാസത്തിൽ വിശദമായി യോഗം ചേരും. ഇത് വയനാട്ടിലെ കാപ്പികർഷകർക്ക് സഹായകമാകും. കൂടാതെ ജീരകശാല, ഗന്ധകശാല തുടങ്ങി നെല്ലിനങ്ങൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടിയും ആരംഭിച്ചു. നെൽകർഷകരെ സഹായിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. കൂടാതെ, ഒേട്ടറെ പദ്ധതികളാണ് ജില്ലയിൽ കഴിഞ്ഞ ഒരു വർഷമായി സർക്കാർ നടപ്പാക്കിയത്. മാനന്തവാടി, കൽപറ്റ കോളജുകളിൽ പുതിയ പി.ജി കോഴ്സുകൾ ആരംഭിച്ചു. ഉപകാരമില്ലാതെ പോകുമെന്ന് പ്രചരിപ്പിച്ച കാരാപ്പുഴ ടൂറിസം പദ്ധതിയും കുടിവെള്ള പദ്ധതിയും യാഥാർഥ്യമാക്കി. ഇതുവരെ 5471 ആദിവാസി കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. അരിവാൾരോഗികൾക്കും ആദിവാസി കുട്ടികൾക്കും പ്ലസ് വൺ സ്പോട്ട് അഡ്മിഷനുള്ള സൗകര്യം ഇത്തവണ ചെയ്തുകൊടുക്കും. കൂടാതെ സമ്പൂർണ വൈദ്യുതീകരണം, വരൾച്ച ലഘൂകരണ പദ്ധതി എന്നിവയെല്ലാം സർക്കാറി​െൻറ നേട്ടങ്ങളാണെന്നും എം.എൽ.എ പറഞ്ഞു. നഴ്സിങ് സ്കൂൾ കെട്ടിടനിർമാണം ആരംഭിച്ചില്ല മാനന്തവാടി: - വടക്കേ വയനാട്ടിലെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് സർക്കാറി​െൻറ ഒരു വർഷം കടന്നു പോകുന്നത്. ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവ് നികത്തിയതാണ് എടുത്തുപറയാവുന്ന ഏക നേട്ടം. മുൻ സർക്കാറി​െൻറ കാലത്ത് അനുവദിച്ച നഴ്സിങ് സ്കൂൾ കെട്ടിട നിർമാണം ഒരു വർഷം പിന്നിട്ടിട്ടും ആരംഭിക്കാനായില്ല. മുൻ സർക്കാർ ഏറെ കൊട്ടിഘോഷിച്ച ശ്രീചിത്തിര ഉപകേന്ദ്രത്തിന് സ്ഥലം ഏറ്റെടുത്ത് കൈമാറാനുള്ള ശ്രമം ഒരു വർഷത്തിനിടെ കഴിഞ്ഞില്ല. ഒടുവിൽ സ്ഥലം ആരോഗ്യവകുപ്പിന് കൈമാറാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ ശ്രീചിത്തിര അധികൃതർ സ്ഥലം വേണ്ടെന്ന നിലയിലുമെത്തി. ഫലത്തിൽ, വടക്കേ വയനാട്ടുകാർക്ക് മികച്ച ചികിത്സ ലഭിക്കണമെങ്കിൽ ചുരമിറങ്ങേണ്ട അവസ്ഥക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നതാണ് അവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.