യന്ത്രത്തകരാറിനെ തുടർന്ന് എയർഇന്ത‍്യ വിമാനം തിരിച്ചിറക്കി

യന്ത്രത്തകരാറിനെ തുടർന്ന് എയർഇന്ത‍്യ വിമാനം തിരിച്ചിറക്കി (A) (A) യന്ത്രത്തകരാറിനെ തുടർന്ന് എയർഇന്ത‍്യ വിമാനം തിരിച്ചിറക്കി തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടർന്ന് എയർഇന്ത‍്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 167 യാത്രക്കാരുമായി ചൊവ്വാഴ്ച െെവകീട്ട് 6.30ന് തിരുവനന്തപുരത്തുനിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയർഇന്ത‍്യ എക്സ്പ്രസി​െൻറ എ.എക്സ് 537 നമ്പർ വിമാനമാണ് ഒന്നേമുക്കാൽ മണിക്കൂർ പറക്കലിനുശേഷം 8.15ഒാടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറക്കുന്നതിനിടെ യന്ത്രത്തകരാർ ശ്രദ്ധയിൽപെട്ടതോടെ െെപലറ്റ് എയർട്രാഫിക് കൺേട്രാൾ ടവറിലേക്ക് സന്ദേശം അയച്ച് അടിയന്തര ലാൻഡിങ്ങിന് അനുവാദം തേടുകയായിരുന്നു. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനുള്ള അലർട്ട് പ്രഖ‍്യാപിച്ചു. അടിയന്തര സംവിധാനങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഒരുക്കി 8.15ഒാടെ വിമാനം റൺവേയിൽ ലാൻഡിങ് നടത്തി. യാത്രക്കാരെ പുറത്തിറക്കിയ ശേഷം യന്ത്രത്തകരാർ പരിഹരിക്കുന്നതിനായി വിമാനം പാർക്കിങ് ബേയിലേക്ക് മാറ്റി. യന്ത്രത്തകരാർ പരിഹരിക്കാൻ സമയെമടുക്കുമെന്നതിനാൽ യാത്രക്കാർക്ക് ഭക്ഷണം നൽകി. യന്ത്രത്തകരാർ പരിഹരിച്ച ശേഷം വിമാനം പുലർച്ചയോടെ പുറപ്പെടുമെന്ന് എയർഇന്ത‍്യ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.