വീ​ടി​െൻറ മു​റ്റ​ത്ത്​ നി​ർ​ത്തി​യി​ട്ട സ്​​കൂ​ട്ട​റി​ൽ പെ​യി​ൻ​റ്​ ഒ​ഴി​ച്ചു

പന്തീരാങ്കാവ്: വീട്ടുവളപ്പിൽ നിർത്തിയിട്ട ഇരുചക്ര വാഹനത്തിൽ സാമൂഹിക ദ്രോഹികൾ പെയിൻറ് ഒഴിച്ചു. കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പുത്തൂർമഠം അമ്പിലോളി അപ്പുക്കുട്ടൻ മാസ്റ്ററുടെ വീടിെൻറ മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിലാണ് ശനിയാഴ്ച സാമൂഹികദ്രോഹികൾ പെയിൻറ് ഒഴിച്ചത്. മകളുടെ വീടിെൻറ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്ന അപ്പുക്കുട്ടൻ മാസ്റ്റർ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീടിെൻറ ഗെയിറ്റിെൻറ ലൈറ്റുകൾ അഴിച്ചുകൊണ്ടുപോവുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നല്ലളം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.