ജ​ന​കീ​യ പ്ര​തി​ഷേ​ധം: മ​ഞ്ഞ​ക്ക​ട​വ് ക്വാ​റി​ക്കു​ള്ള അ​നു​മ​തി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി

തിരുവമ്പാടി: ജനകീയ പ്രതിഷേധത്തെ തുടർന്ന് കൂടരഞ്ഞി മഞ്ഞക്കടവിൽ കരിങ്കൽ ക്വാറിക്ക് നൽകിയ അനുമതി ഗ്രാമപഞ്ചായത്ത് ഭരണസമിതി റദ്ദാക്കി. പരിസ്ഥിതി ദുർബല പ്രദേശമായ മഞ്ഞക്കടവ് വലിയമലയിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എൽ.ഡി.എഫിനൊപ്പം കേരള കോൺഗ്രസ് (എം), ജെ.ഡി.യു അംഗങ്ങളും കോൺഗ്രസിലെ മൂന്നുപേരും ക്വാറിക്കെതിരെ നിലപാടെടുത്തു. ഈ വിഷയത്തിൽ ഭരണ മുന്നണിയിലെ ഭിന്നത മറനീക്കിയിരിക്കയാണ്. അഞ്ചിനെതിരെ ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെയാണ് ക്വാറി, ക്രഷർ ലൈസൻസ് റദ്ദാക്കുന്നതിന് ഭരണസമിതി തീരുമാനിച്ചത്. മഞ്ഞക്കടവ് നിവാസികളുടെ പൊതുവികാരത്തിന് വിരുദ്ധമായാണ് കഴിഞ്ഞമാസം അഞ്ചിന് ക്വാറിക്ക് അനുമതി നൽകിയിരുന്നത്. അന്ന് കോൺഗ്രസ്, ലീഗ് അംഗങ്ങൾ തീരുമാനത്തെ അംഗീകരിച്ചു. സി.പി.എം, ജനതദൾ (യു), കേരള കോൺഗ്രസ് (എം) അംഗങ്ങൾ തീരുമാനത്തിനെതിരെ വിയോജന കുറിപ്പ് എഴുതിയിരുന്നു. തുടർന്ന് പ്രത്യേക ഗ്രാമസഭ ചേർന്ന് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കരിങ്കൽ ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരവും തുടങ്ങി. മൂന്ന് കോൺഗ്രസ് അംഗങ്ങൾ എതിരായതോടെ ഭരണപക്ഷം ന്യൂനപക്ഷമായി മാറിയിരിക്കുകയാണെന്നും പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കണമെന്നും എൽ.ഡി.എഫ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.