ചാലിക്കരയിൽ ജില്ലതല വോളിബാൾ ടൂർണമെൻറ്​ ഇന്ന് തുടങ്ങും

പേരാമ്പ്ര: കേരള പ്രവാസി സംഘം ചാലിക്കര യൂനിറ്റ് സംഘടിപ്പിക്കുന്ന ജില്ലതല വോളിബാൾ ടൂർണമ​െൻറ് 25 മുതൽ 29 വരെ ചാലിക്കര ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പയ്യാനക്കോട്ടുമ്മൽ എം.കെ. കുഞ്ഞിരാമൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും ചൂരലിൽ ചാത്തുക്കുട്ടി നായർ മെമ്മോറിയൽ റണ്ണേഴ്സ്അപ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനമത്സരത്തിൽ കുറ്റ്യാടി ഐഡിയൽ കോളജ് ജെ.എസ്.സി അവിടനല്ലൂരിനെ നേരിടും. രണ്ടാമത്തെ മത്സരത്തിൽ ഇവ സ്പോർട്സ് ബാലുശ്ശേരി സ്പൈക്കേഴ്സ് ചാലിക്കരയുമായി ഏറ്റുമുട്ടും. ഇൗമാസം 27ന് വനിത ടീമുകളുടെ പ്രദർശനമത്സരവും നടക്കും. സി. ബാലൻ, എസ്.കെ. അസൈനാർ, കെ. മധു കൃഷ്ണൻ, കെ.പി. ആലിക്കുട്ടി, വി.ടി. സുനിൽകുമാർ, ബാബു, പി.പി. മുഹമ്മദ്, കെ. സുരേന്ദ്രൻ, ടി.കെ. മുഹമ്മദലി, ടി.കെ. നൗഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അനുസ്മരിച്ചു പേരാമ്പ്ര: എരവട്ടൂരിലെ മുൻകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന എ.കെ. നായരുടെ 13ാം ചരമവാർഷികദിനാചരണം പി. ബാലൻ അടിയോടി ഉദ്ഘാടനം ചെയ്തു. ഇ.എം. ബാബു അധ്യക്ഷത വഹിച്ചു. ടി.എം. ബാലകൃഷ്ണൻ, ഒ.കെ. ബാലകൃഷ്ണൻ, കെ. രാമകൃഷ്ണൻ, കെ.എം. അബ്ദുല്ല, പി.പി. അബ്ദുറഹ്മാൻ, കെ. രാധാകൃഷ്ണൻ, ടി.എം. ചന്ദ്രൻ, വി.കെ. മൂസ, ഇ.എം. സിനീഷ്, ടി.പി. ഗംഗാധരൻ, കൊല്ലിയിൽ കുഞ്ഞമ്മദ്, സരിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.