റോഡുകളിൽ ചോര കൊണ്ടെഴുതിയ സൂചന മതിയാകുന്നില്ലേ അപകടങ്ങളിൽ രണ്ടാഴ്​ചക്കിടെ15ഒാളം ജീവനഷ്​ടം

കോഴിക്കോട്: ജില്ലയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെമാത്രം വിവിധ അപകടങ്ങളിൽ മരിച്ചത് 15ലധികം പേർ. 2017 അവസാനിക്കാൻ ആഴ്ചകൾ ബാക്കിനിൽെക്ക ഇക്കൊല്ലം മരിച്ചത് 324 പേരാണ്. സിറ്റി പൊലീസ് അതിർത്തിയിൽ മാത്രം ഇതുവരെ 166 പേർക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 68 പേരും ഇരുചക്രവാഹന അപകടത്തിൽ പെട്ടവരാണ്. അപകടം തുടർക്കഥയായതോടെ ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് മോേട്ടാർ വാഹന വകുപ്പും പൊലീസും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചത് ഏഴു പേരാണ്. ഞായറാഴ്ച മൂഴിക്കൽ പാലത്തിനടുത്ത് ബസിടിച്ച് കുടുംബത്തിലെ മൂന്നു പേർക്കാണ് ജീവൻ നഷ്ടമായത്. കർണാടകയിൽനിന്ന് ശബരിമല ദർശനത്തിന് പോവുകയായിരുന്ന ബസും മലാപറമ്പ് സ്വദേശികൾ സഞ്ചരിച്ച ബൈക്കുമാണ് അപകടത്തിൽെപ്പട്ടത്. തൊട്ടു മുമ്പത്തെ ദിവസം ശനിയാഴ്ച മാവൂർ-കോഴിക്കോട് റോഡിൽ പെരുവയലിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറിയിടിച്ച് മൂന്നുപേർക്കും ജീവൻ നഷ്ടമായിരുന്നു. ടിപ്പർ ലോറി ബൈക്കിലും സ്കൂട്ടറിലും സൈക്കിളിലും ഇടിച്ചായിരുന്നു അപകടം. അതേദിവസം താമരശ്ശേരി--മുക്കം സംസ്ഥാന പാതയിൽ അമ്പലമുക്ക് അങ്ങാടിക്കുസമീപം ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനും മരിച്ചു. തോട്ടിൽപ്പീടികയിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കൽ കോളജിൽ മരിച്ചു. ഡിസംബർ 14ന് പൊറ്റമ്മൽ ജങ്ഷനു സമീപം ഒാേട്ടാ ഡിവൈഡറിൽ തട്ടി ബസിനടിയിൽപ്പെട്ട് ഒാേട്ടാ ഡ്രൈവറും 12ന് പാലത്ത് ഉൗട്ടുകുളം ബസാറിനടുത്ത് ബൈക്കപകടത്തിൽ മത്സ്യത്തൊഴിലാളിയും മരിച്ചിരുന്നു. ഡിസംബർ 11ന് അത്തോളി അങ്ങാടിയിൽ വേളൂർ മെഡിക്കൽസിനു സമീപം റോഡ് മുറിച്ചുകടക്കെവ ബൈക്കിടിച്ച് വീട്ടമ്മയും ഒമ്പതിന് എരഞ്ഞിക്കൽ മൊകവൂരിൽ ഇരുചക്ര വാഹനത്തിൽ ടാങ്കർ ലോറിയിടിച്ച് യുവതിയും മരിച്ചിരുന്നു. ഏഴിന് ബൈപ്പാസിൽ പന്തീരാങ്കാവ് മാമ്പുഴ പാലത്തിന്ു സമീപത്തുണ്ടായ അപകടത്തിൽ യുവ ഡോക്ടറുടെ ജീവനാണ് പൊലിഞ്ഞത്. റോഡിലൂടെ വിരണ്ടോടിയ പോത്ത് ഇടിച്ച് ബൈക്കിൽനിന്ന് വീണ് എതിരെവന്ന കാറിടിച്ചാണ് ഡോക്ടർ അപകടത്തിൽപ്പെട്ടത്. ഡിസംബർ ആറിന് വയനാട് റോഡിൽ കിഴക്കേ നടക്കാവ് ജങ്ഷനിൽ ബൈക്കും ബസുമിടിച്ച് ബൈക്ക് യാത്രക്കാരൻ പെരുമണ്ണ സാദേശി മരിച്ചതോടെ കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 90ലെത്തിയിട്ടുണ്ട്. ഡിസംബർ രണ്ടിന് വില്യാപ്പള്ളിയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ നാദാപുരം സ്വേദശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ഡിസംബർ ഒന്നിന് ദേശീയപാതയിൽ കൊടുവള്ളി മോഡേൺ ബസാറിൽ ബസും കാറും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥിയും അതേദിവസം താമരശ്ശേരി-ഒാമശ്ശേരി റോഡിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനും മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.