പെൻഷൻകാർക്ക്​ സമഗ്ര ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി നടപ്പാക്കണം

കോഴിക്കോട്: ശമ്പളപരിഷ്കരണ കമീഷൻ പെൻഷൻകാർക്കായി നിർദേശിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കോവൂർ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആദം മുൽസി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് ടി. വിനയദാസ് മുഖ്യപ്രഭാഷണം നടത്തി. എം. വേലായുധൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.കെ. പ്രശാന്ത്, പി.പി. പ്രഭാകരക്കുറുപ്പ്, വി. സദാനന്ദൻ, ദിനേശൻ തുവ്വശ്ശേരി, സാമുവൽ, സി.എം. ഭാസ്കരക്കുറുപ്പ്, പി.എം. ഉണ്ണികൃഷ്ണൻ, കെ. ഭരതൻ, എം.വി. അറുമുഖൻ എന്നിർ സംസാരിച്ചു. ൈബത്തു റഹ്മ താക്കോൽ വിതരണം വെള്ളിമാട്കുന്ന്: മൂന്നാമത്തെ ബൈത്തുറഹ്മ വീട് ഉദ്ഘാടനം ഡിസംബർ 25ന് വൈകീട്ട് അഞ്ചിന് നടത്തും. ഇതിനായി സ്വാഗതസംഘം രൂപവത്കരിച്ചു. പൂളക്കടവിലാണ് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ചത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറും. നോർത്ത് മണ്ഡലം ലീഗ് വൈസ് പ്രസിഡൻറ് പി.എം. കോയ ഉദ്ഘാടനം ചെയ്തു. മേഖല ലീഗ് പ്രസിഡൻറ് എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അഷറഫ് ഇൗസ്റ്റ് വെള്ളിമാട്കുന്ന്, പി.എം. ഷബീർ, ടി.എച്ച്. അബ്ബാസ്, പി.എം. അബൂബക്കർ, കെ. കുഞ്ഞഹമ്മദ് കോയ, പി.എം. ഫൈഹാസ്, മനാഫ്, അസീസ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു. റൗഫിഷ് പൂളക്കടവ് സ്വാഗതവും കെ.കെ. കുഞ്ഞിമോൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ. അബൂബക്കർ ഹാജി (രക്ഷാധികാരി), പി.എം. ബഷീർ (ചെയർ), സിദ്ദീഖ് പൂളക്കടവ് (ജന. കൺ), കെ.കെ. കുഞ്ഞിമോൻ (ട്രഷ.). കുടിവെള്ളം റോഡിൽ പരന്നൊഴുകിയിട്ടും അധികൃതർക്ക് കുലുക്കമില്ല വേങ്ങേരി: പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിൽ പരന്നൊഴുകിയിട്ടും അധികൃതർക്ക് കുലുക്കമില്ല. കരിക്കാംകുളം -മാവിളിക്കടവ് ജനത റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും തിരിഞ്ഞുനോക്കാനാളില്ല. രണ്ടുദിവസമായി കുടിവെള്ളം പരന്നൊഴുകുന്നതിനാൽ കരുവിശ്ശേരി മെയിൻ റോഡിൽ ചളി നിറഞ്ഞിരിക്കുകയാണ്. ആഴ്ചകളായി റോഡിൽ കുഴിയെടുക്കാൻ തുടങ്ങിയതോടെ പൊടിശല്യം രൂക്ഷമായിരിക്കെ െപെപ്പ് പൊട്ടി വെള്ളം പരന്നൊഴുകിയതോടെ ചളിശല്യം സംജാതമായിരിക്കുകയാണ്. പൂളാടിക്കുന്നിലെ ടാങ്കിൽനിന്ന് കുടിവെള്ളം പാഴാക്കിക്കളയുന്നതിനെതിരെ വിമർശനമുയർന്നതിനു തൊട്ടുപിന്നാലെയാണ് കരിക്കാംകുളത്തും വെള്ളം പാഴാക്കുന്നത്. അലംഭാവം കാട്ടുന്നവർക്കെതിരെ നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതാണ് ഇത്തരം പൊതുനഷ്ടം തുടർക്കഥയാകുന്നത്. ku vellam കരിക്കാംകുളം -മാവിളിക്കടവ് ജനത റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ പരന്നൊഴുകുന്നു പച്ചക്കറി ആദായ വിൽപന വേങ്ങേരി: ഹോർട്ടികോർപിനു കീഴിലെ കക്കോടി, കൊയിലാണ്ടി, വേങ്ങേരി കേന്ദ്രങ്ങളിൽനിന്ന് പച്ചക്കറി ആദായ വിൽപന. ബുധനാഴ്ച മുതൽ സ്റ്റോക് തീരുന്നതുവരെയാണ് വിൽപന. രാവിലെ ഒമ്പതു മണിമുതൽ വൈകീട്ട് ആറുവരെയാണ് പ്രവർത്തന സമയം. കർഷകരിൽനിന്ന് ശേഖരിച്ച ഉൽപന്നങ്ങൾ കൂടുതൽ എത്തിയതിനാലാണ് വിലകുറച്ച് നൽകുന്നത്. വെള്ളരി, പടവലം, പച്ചക്കായ, കപ്പ, പഴം, ചേന, എളവൻ എന്നിവക്കാണ് വിലക്കുറവ്. ഹോർട്ടി കോർപി​െൻറ വാഹനങ്ങളിൽ നിന്നും ഇളവ് ലഭിക്കുമെന്ന് റീജനൽ മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.