ഹരിത കേരളം പാക്കേജ് നടപ്പാക്കണം ^സി.പി.എം

ഹരിത കേരളം പാക്കേജ് നടപ്പാക്കണം -സി.പി.എം കുറ്റ്യാടി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കാർഷിക പാക്കേജ് കുന്നുമ്മൽ ബ്ലോക്കിൽ ഉടൻ നടപ്പാക്കണമെന്ന് സി.പി.എം കുന്നുമ്മൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വേളം പഞ്ചായത്തിലെ മണിമലയിൽ കുറ്റ്യാടി നാളികേര പാർക്ക് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിരാമൻ പതാകയുയർത്തി. കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ കണാരൻ, എ.എം. റഷീദ്, കെ. സജിത്ത്, ഏരിയ സെക്രട്ടറി കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.ജി. ജോർജ്, കെ.കെ. സുരേഷ്, കെ.എം. സതി എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ജില്ല സെക്രട്ടറി പി. മോഹനൻ, സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.പി. കുഞ്ഞമ്മദ്കുട്ടി, സി. ഭാസ്കരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ. ലതിക, കെ.കെ. ദിനേശൻ എന്നിവർ പങ്കെടുത്തു. ഞായറാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. തിങ്കളാഴ്ച വൈകുന്നേരം നീലേച്ചു കുന്നിൽനിന്ന് റെഡ് വളൻറിയർ മാർച്ച് ആരംഭിക്കും. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ, പി. മോഹനൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.