ഉത്സവമായി ജില്ലാതല ഊർജ്ജോത്സവം

ഉത്സവമായി ജില്ലതല ഊർജോത്സവം കോഴിക്കോട്: ജില്ലതല ഊർജോത്സവം പരിപാടിയും ഊർജ സംരക്ഷണ പുരസ്കാരങ്ങൾ നേടിയ സ്കൂളുകൾക്കുള്ള അവാർഡ്ദാനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഊർജ സംരക്ഷണ സാക്ഷരത വർധിപ്പിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്നും സൂര്യൻ, കാറ്റ്, തിരമാല, ജൈവാവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ചുള്ള സുസ്ഥിര ഊർജോൽപാദനമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. ശോഭീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർമാരായ ഷെറീന വിജയൻ, പി.കെ. ശാലിനി എന്നിവർ വിദ്യാഭ്യാസ ജില്ലതല വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സുരേഷ്കുമാർ, ഇ.എം.സി റിസോഴ്സ് പേഴ്സന്മാരായ എം.കെ. സജീവ്കുമാർ, ടി.പി. രമ്യ, അഞ്ജു മോഹൻദാസ്, അധ്യാപക പ്രതിനിധികളായ പി.പി. രാജലക്ഷ്മി, മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. ജില്ല കോഒാഡിനേറ്റർ ഡോ. എൻ. സിജേഷ് സ്വാഗതവും സെപ് കോഒാഡിനേറ്റർ കെ. ഷൈലജ നന്ദിയും പറഞ്ഞു. മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ്, പുതിയങ്ങാടി ജി.എം.യു.പി, രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി, ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂൾ, േപ്രാവിഡൻസ് ഗേൾസ്, ജി.വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ, ചേവായൂർ എ.യു.പി സ്കൂൾ, കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി, ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്, കാലിക്കറ്റ് എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്ഡ്, വെസ്റ്റ്ഹിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്കൂളുകളാണ് പുരസ്കാരത്തിനർഹരായത്. യു.പി തലത്തിലും ഹൈസ്കൂൾ വിഭാഗത്തിലുമായി വിജയികളായ 114 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ, മെമെേൻറാ, എൽ.ഇ.ഡി ബൾബുകൾ എന്നിവ വിതരണം ചെയ്തു. ജില്ല വിജയികൾ ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വിദ്യാർഥി ഊർജ കോൺഗ്രസിൽ പങ്കെടുക്കും. photo pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.