ഹിരോഷിമ ദിനം

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ ഹിരോഷിമ ദിന ഭാഗമായി പോസ്റ്റർനിർമാണം, ക്വിസ്, സെമിനാർ, യുദ്ധവിരുദ്ധ റാലി എന്നിവ നടത്തി. ഐ ശങ്കരനാരായണൻ, പി.കെ. ഹക്കീം, ഉണ്ണികൃഷ്ണൻ, എൻ. രമേശ്, സുഭഗ, സർജിന എന്നിവർ പങ്കെടുത്തു. പ്രവാസി കൂട്ടായ്മ രൂപവത്കരിച്ചു കൊടിയത്തൂർ: ചെറുവാടി പ്രദേശത്തുള്ള നിത്യരോഗികളും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ മുൻ പ്രവാസികളെയും കുടുംബത്തെയും സഹായിക്കുന്നതിനുവേണ്ടി ചെറുവാടി പ്രവാസി കൂട്ടായ്മ (സി.പി.കെ.) രൂപവത്കരിച്ചു. യു.എ.ഇ കരാട്ടേ അസോസിയേഷൻ കോ-ഓഡിനേറ്റർ സി.വി. ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഹിമാൻ കണി ച്ചാടികുഴിയിൽ അധ്യക്ഷത വഹിച്ചു. അബ്ബാസ് കളത്തിൽ, അഷ്റഫ് കൊളക്കാടൻ, മജീദ് റിഹ്ല, ജമാൽ ചെറുവാടി, റഹീം കണിച്ചാടി, ഷറഫലി പുത്തലത്ത്, യൂസഫ് പാറപ്പുറത്ത്, റസാഖ് കുറ്റിക്കാട്ടുമ്മൽ, ഹമീദ് കൂടത്തിൽ, പുത്തലത്ത് മെഹബൂബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഷ്റഫ് കൊളക്കാടൻ (ചെയർമാൻ), യുസഫ് കണിച്ചാടി, റിഹ്ല മജീദ്, സാദിഖ് കുറിയേടത്ത് (വൈസ് ചെയർമാന്മാർ), ജമാൽ ചെറുവാടി (കൺ) റഹീം കണിച്ചാടി, യൂസഫ് പാറപ്പുറത്ത്, റഷീദ് കണിച്ചാടി (ജോ. കൺവീനർമാർ), അബ്ബാസ് കളത്തിൽ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.