കുറഞ്ഞുകുറഞ്ഞ്​ കുറുന്തോട്ടി

പുൽപള്ളി: വയനാടി​െൻറ നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന കുറുന്തോട്ടിച്ചെടികൾ ഇപ്പോൾ കുറഞ്ഞുവരുന്നു. മുമ്പെല്ലാം തോട്ടങ്ങളിലും റോഡി​െൻറ വശങ്ങളിലും വനത്തിലുമെല്ലാം ഇവ ധാരാളമായി കാണാറുണ്ടായിരുന്നു. എന്നാൽ, ഓരോ വർഷവും ഇതി​െൻറ അളവ് കുറഞ്ഞുവരുകയാണെന്ന് ആദിവാസികൾ പറയുന്നു. കാലാവസ്ഥ വ്യതിയാനമാകാം കുറുന്തോട്ടി കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ഔഷധ നിർമാണ ആവശ്യങ്ങൾക്കായിട്ടാണ് കുറുന്തോട്ടി കൂടുതലായും ഉപയോഗിക്കുന്നത്. മിഥുനം, കർക്കടകം മാസങ്ങളിൽ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ പ്രധാന തൊഴിൽ കുറുന്തോട്ടി ശേഖരണമായിരുന്നു. എന്നാൽ, ഇതി​െൻറ ലഭ്യത കുറഞ്ഞതോടെ ഈ രംഗത്തുനിന്നും മിക്കവരും പിന്മാറി. ഇപ്പോൾ ദിവസം മുഴുവൻ അലഞ്ഞാലും കുറഞ്ഞ തോതിൽ മാത്രമാണ് കുറുന്തോട്ടി ലഭിക്കാറ്. വേരോടെ പിഴുതെടുക്കുന്ന കുറുന്തോട്ടിയാണ് ഏറെ ഔഷധമൂല്യമുള്ളത്. ഇത്തരം കുറുന്തോട്ടി ശേഖരിക്കാനാണ് ആദിവാസി തൊഴിലാളികൾ രംഗത്തുള്ളത്. ജില്ലയിൽ ഗിരിജന സൊസൈറ്റികൾ മുഖേനയാണ് പ്രധാനമായും വനവിഭവങ്ങൾ ശേഖരിക്കുന്നത്. കുറുന്തോട്ടി ശേഖരിക്കാനായി ആദിവാസികളെ സ്വകാര്യ ഏജൻസികളും ഉപയോഗപ്പെടുത്തുന്നുണ്ട്. കിലോക്ക് 12 രൂപയാണ് സ്വകാര്യ ഏജൻസികൾ നൽകുന്നത്. കർക്കടകമാസത്തിൽ കഷായ നിർമാണത്തിനും മറ്റുമാണ് ഇത് കൂടുതലായി കൊണ്ടുപോകുന്നത്. MONWDL2 നാട്ടിൻപുറങ്ങളിൽ കുറുന്തോട്ടി ശേഖരണത്തിൽ ഏർപ്പെട്ടവർ ഫണ്ടില്ല; സമഗ്ര വരൾച്ച ലഘൂകരണ പദ്ധതി തുടങ്ങിയില്ല പുൽപള്ളി: പുൽപള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ സമഗ്ര വരൾച്ച ലഘൂകരണ പദ്ധതിക്ക് ഫണ്ട് ലഭ്യമാകാത്തതിനാൽ പ്രവൃത്തികൾ ആരംഭിക്കാനാവാത്ത അവസ്ഥ. 80.20 കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള പദ്ധതിയുടെ രൂപരേഖയെല്ലാം തയാറാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതോടനുബന്ധിച്ചുള്ള പദ്ധതി നിർവഹണ ആസൂത്രണ സെമിനാർ ധനമന്ത്രി ഡോ. ടി.എം. തോമസ് കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്തിരുന്നു. പിന്നീട് പ്രവൃത്തിയുടെ ഉദ്ഘാടനം പുൽപള്ളിയിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും നിർവഹിച്ചിരുന്നു. ആദ്യഘട്ടത്തിൽ 20 കോടി രൂപയുടെ പ്രവൃത്തികൾ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ബജറ്റിൽ തുക ഉൾക്കൊള്ളിക്കാത്തതിനാൽ ഒറ്റയടിക്ക് ഇത്രയും പണം ലഭ്യമാകാത്ത സ്ഥിതി വന്നു. ഇതേത്തുടർന്ന് സംസ്ഥാന ധനവകുപ്പ് രണ്ടേമുക്കാൽകോടി രൂപ പദ്ധതിക്കായി അനുവദിച്ചു. എന്നാൽ, ഈ തുക ചെലവഴിക്കണമെങ്കിൽ അഗ്രിക്കൾച്ചർ െപ്രാഡക്ഷൻ കമ്മിറ്റിയുടെ അനുമതി ലഭിക്കണം. ആഗസ്റ്റ് പകുതിക്കുശേഷം മാത്രമേ ഈ കമ്മറ്റിയുടെ യോഗം തിരുവനന്തപുരത്ത് നടക്കുകയുള്ളൂ. കൃഷിമന്ത്രിയുടെയും മറ്റും സാന്നിധ്യത്തിലാണ് യോഗം ചേരുക. മൂന്നുമാസത്തിലൊരിക്കലാണ് ഈ കമ്മിറ്റി ചേരുന്നത്. സെപ്റ്റംബർ ആദ്യവാരത്തിൽ മാത്രമേ പദ്ധതി പ്രവർത്തനങ്ങൾ ഇനി ആരംഭിക്കാൻ കഴിയൂ. മഴക്കാലം കഴിയുന്ന സമയവുമാകും അത്. മഴക്കാലത്ത് നടപ്പാക്കേണ്ട പദ്ധതികൾക്ക് ഉൗന്നൽ നൽകിയായിരുന്നു പദ്ധതി പ്രവർത്തനങ്ങൾ രൂപകൽപന ചെയ്തത്. ഇത്തരം പ്രവൃത്തികൾ ഇതുമൂലം നടപ്പാക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും. പുൽപള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകൾക്കുപുറമെ പൂതാടി പഞ്ചായത്തി​െൻറ ഏതാനും വാർഡുകളും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 15,220 ഹെക്ടർ പ്രദേശമാണ് ആകെ പദ്ധതിപ്രദേശം. മൂന്നുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. കബനീതീരത്ത് 12 കിലോമീറ്റർ നീളത്തിൽ മൂന്നുവരിയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക, പൊതുസ്ഥലങ്ങളിലടക്കം വനവത്കരണ പദ്ധതികൾ നടപ്പാക്കുക, കിണറുകൾ റീചാർജ് ചെയ്യുക, ചെക്ക്ഡാമുകൾ നിർമിക്കുക, നിലവിലുള്ളവ അറ്റകുറ്റ പണി നടത്തി സംരക്ഷിക്കുക, ജൈവവള നിർമാണ യൂനിറ്റ് ആരംഭിക്കുക തുടങ്ങിയവയെല്ലാമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തവണയും വയനാട്ടിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് പുൽപള്ളി മേഖലയിലാണ്. കഴിഞ്ഞ വർഷവും ഇതേ അവസ്ഥ തന്നെയായിരുന്നു. ഇക്കാരണത്താൽ വൻ തോതിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങിയിരുന്നു. കിണറുകളിൽ ഇപ്പോഴും ഉറവയായിട്ടുമില്ല. ഇതിനിടെയാണ് സർക്കാർ തലത്തിൽ ആരംഭിച്ച വരൾച്ച പ്രതിരോധ പദ്ധതി വൈകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.