കനാല്‍വെള്ളം വൈകുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ചേളന്നൂര്‍: വേനല്‍ചൂട് കൂടിവരുമ്പോള്‍ കനാല്‍ വെള്ളമത്തെിയില്ളെങ്കില്‍ കൃഷിനശിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍ കനാല്‍ വെള്ളം കാത്തിരിക്കുന്നു. കുറ്റ്യാടി പദ്ധതിയുടെ ഡാം തുറന്നുവിട്ടെങ്കിലും കനാല്‍വെള്ളം ഉള്‍നാടുകളിലേക്കത്തൊന്‍ വൈകുന്നതിനാല്‍ കൃഷിക്ക് ജലസേചനം കിട്ടാതെ പ്രതിസന്ധി നേരിടുകയാണ് കര്‍ഷകര്‍. സാധാരണ ജനുവരി പകുതിയോടെ തന്നെ കനാല്‍ വെള്ളം ലഭിക്കാറുണ്ടായിരുന്നു. പലസ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കനാല്‍ ശുചീകരണ പ്രവൃത്തി നേരെത്തെതന്നെ നടന്നു. എന്നാല്‍ ചില ഭാഗങ്ങളില്‍ കനാലിന്‍െറ വശങ്ങളിലെ സ്ളാബ് പൊളിഞ്ഞുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ളെന്ന പരാതിയുമുണ്ട്. കഴിഞ്ഞവര്‍ഷം എട്ടേരണ്ടിലെ കനാല്‍ സൈഫണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് ജലവിതരണം മുടങ്ങിയിരുന്നു. ഇതുപുനര്‍നിര്‍മിച്ചതിനുശേഷം കനാല്‍ തുറക്കാന്‍ വൈകിയതിനാല്‍ ചേളന്നൂര്‍, കുരുവട്ടൂര്‍ ഭാഗങ്ങളിലെ കാര്‍ഷിക വിളകള്‍ക്ക് വെള്ളംകിട്ടാതെ നാശംസംഭവിച്ചു. ഈ പ്രദേശങ്ങളില്‍ വേനലില്‍ കനാല്‍വെള്ളത്തെ ആശ്രയിച്ചുതന്നെയാണ് എല്ലാതരം കൃഷിയും നടക്കുന്നത്. പ്രധാന കനാലില്‍ വെള്ളമത്തെിയ ശേഷം ഉപകനാലുകള്‍ വഴി തിരിച്ചുവിട്ടാണ് നെല്‍കൃഷിക്കും മറ്റും ജലസേചനം നടത്തുന്നത്. ഡാമില്‍നിന്ന് ഒഴുക്കിവിടുന്ന കനാല്‍ വെള്ളത്തിന്‍െറ ഒഴുക്ക് പ്രധാന ഘടകമാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം വെള്ളത്തിന്‍െറ ഒഴുക്കിന്‍െറ ശക്തി കുറഞ്ഞതിനാല്‍ വേണ്ടവിധത്തില്‍ കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടായി. കനാല്‍ പൊട്ടിയ ഭാഗങ്ങളിലൂടെ ജലംനഷ്ടപ്പെടുന്നതാണ് ഒഴുക്കുകുറയുന്നതിന് ഒരുകാരണം. കാലങ്ങളായി കനാല്‍ അറ്റകുറ്റപ്പണി പ്രവര്‍ത്തനങ്ങള്‍ ശരിയായി നടത്താത്തതിനാല്‍ വന്‍ തോതില്‍ ജലനഷ്ടമാണുണ്ടാകുന്നത്. സൈഫണുകള്‍ പലതും ചപ്പുചവറുകള്‍ നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും ഒഴുക്കിനെ ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.