മോട്ടോര്‍ വാഹന വകുപ്പ് ഇ-സേവാകേന്ദ്രം ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുമായി സഹകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ഇ-സേവാ കേന്ദ്രം ഉദ്ഘാടനം ശനിയാഴ്ച നടക്കും. മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലും തുക ഒടുക്കുന്നതിലും ഇടനിലക്കാരുടെ ചൂഷണങ്ങള്‍ ഒഴിവാക്കുക, പൊതുജനങ്ങള്‍ക്ക് സുതാര്യവും ഉപകാരപ്രദവുമായ സേവനങ്ങള്‍ നല്‍കുക എന്നതാണ് എം.വി.ഡി ഇ-സേവാകേന്ദ്രങ്ങളുടെ ലക്ഷ്യം. വകുപ്പിന്‍െറ ഓഫിസുകളില്‍ വരുന്ന വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് മാത്രമേ ഇ-സേവാകേന്ദ്രങ്ങളുടെ സേവനം ലഭ്യമാവുകയുള്ളൂ. ആര്‍.സി പുതുക്കല്‍, ആര്‍.സി വിലാസം മാറ്റല്‍, വായ്പാ വിശദാംശങ്ങള്‍ ആര്‍.സി ബുക്കില്‍ ചേര്‍ക്കല്‍, അവ ഒഴിവാക്കല്‍, ആര്‍.സി ഉടമസ്ഥാവകാശംമാറ്റല്‍, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്, ഡ്യൂപ്ളിക്കേറ്റ് ലൈസന്‍സ് എന്നിവ ലഭ്യമാക്കല്‍ തുടങ്ങി 18ഓളം സേവനങ്ങള്‍ ഇ-കേന്ദ്രങ്ങള്‍ വഴി ലഭിക്കും. ഓരോ സേവനങ്ങള്‍ക്കും ചുരുങ്ങിയ ഫീസ് ഈടാക്കും. ഫീസിന്‍െറ വിശദവിവരങ്ങള്‍ കേന്ദ്രത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കും. എം.വി.ഡി ഇ-സേവാകേന്ദ്രത്തിന്‍െറ ഉദ്ഘാടനം രാവിലെ 10ന് ആര്‍.ടി.ഒ ഓഫിസില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.