ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ആദ്യദിനം എഴുതിയത് 15,851 പേര്‍

കോട്ടയം: ബുധനാഴ്ച പുനരാരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷ ആദ്യദിനത്തില്‍ ജില്ലയില്‍ എഴുതിയത് 15,851 വിദ്യാര്‍ഥികള്‍. എല്ലാ വിഭാഗത്തിലുമായി 22,584 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്ലസ് ടുവിൽ വിവിധ കോംബിനേഷനുകളിലായി ബുധനാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്ന 11,432ല്‍ 11,360 പേരും പ്ലസ് വണില്‍ പരീക്ഷ എഴുതേണ്ടിയിരുന്ന 4532ല്‍ 4491 പേരുമാണ് എഴുതിയത്. ഹാജരാകാതിരുന്ന വിദ്യാര്‍ഥികളില്‍ പലരും മാര്‍ച്ചില്‍ നടന്ന പരീക്ഷകളും എഴുതിയിരുന്നില്ലെന്ന് ഹയര്‍ സെക്കന്‍ഡറി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു കുമാരി പറഞ്ഞു. 131 കേന്ദ്രത്തിലും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചാണ് പരീക്ഷ നടത്തിയത്. രാജ്കോട്ട്-തിരുവനന്തപുരം ട്രെയിനില്‍ എത്തിയത് 220 പേര്‍ കോട്ടയം: രാജ്കോട്ട്-തിരുവനന്തപുരം ട്രെയിനില്‍ ബുധനാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് നാലു ജില്ലയില്‍നിന്നുള്ള 220 പേര്‍. കോട്ടയം-80, പത്തനംതിട്ട-114, ആലപ്പുഴ-20, ഇടുക്കി-ആറ് എന്നിങ്ങനെയാണ് എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയ എട്ടുപേരെ ആശുപത്രികളിലേക്ക് മാറ്റി. രണ്ടുപേരെ സര്‍ക്കാര്‍ ക്വാറൻറീന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു. മറ്റുള്ളവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും വീടുകളിലേക്ക് അയച്ചു. ഇവര്‍ക്ക് ഹോം ക്വാറൻറീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍മാരായ പി.ജി. രാജേന്ദ്രബാബു, ഫിലിപ് ചെറിയാന്‍, ഡെപ്യൂട്ടി ഡി.എം.ഒ പി.എന്‍. വിദ്യാധരന്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, െമറ്റേണിറ്റി ചൈല്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ബി. ശ്രീലേഖ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.