മാസ്‌ക് ഡിറ്റക്​ഷൻ സാങ്കേതികവിദ്യയുമായി സെൻറ്​ ഗിറ്റ്‌സ് കോളജ് വിദ്യാർഥികൾ

മാസ്‌ക് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുമായി സൻെറ് ഗിറ്റ്‌സ് കോളജ് വിദ്യാർഥികൾ വാഴൂർ: പാത്താമുട്ടം സൻെറ് ഗിറ്റ്‌സ് കോളജിലെ അവസാനവർഷ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥികളായ ബേസിൽ കുര്യൻ വർഗീസ്, അലൻ ലാൻസ്, അതുൽ ജോ മാത്തുക്കുട്ടി ഞായർകുളം, എന്നിവരുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വഴിയുള്ള മാസ്‌ക് ഡിറ്റക്ഷൻ സാങ്കേതികവിദ്യ രൂപകൽപന ചെയ്തു. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മനുഷ്യരുടെ സുരക്ഷിതത്വത്തിനായി മാസ്‌ക് നിർബന്ധമായി തീർന്നിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, മെട്രോ, ഹോസ്പിറ്റൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ, തിയറ്ററുകൾ തുടങ്ങിയ പൊതു ജനസമ്പർക്കം കൂടുതലുള്ള സ്ഥലങ്ങളിൽ ആളുകൾ മാസ്‌ക് ധരിക്കാതെ കയറുമ്പോൾ, മാസ്‌ക് ധരിച്ചിട്ടില്ല എന്ന് അലേർട്ട് മെസേജ് വഴി പൊതുജനത്തെയും സ്ഥാപന അധികാരികളെ അറിയിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് സാധ്യമായിരിക്കുന്നത്. സി.സി.ടി.വി കാമറ സിസ്റ്റം ഉള്ള സ്ഥാപനങ്ങളിൽ മറ്റ് െചലവുകൾ ഇല്ലാതെ സോഫ്ട്വെയർ ചേർത്ത് പ്രവർത്തിപ്പിക്കാൻ സാധിക്കും.നിയമപാലകർക്ക് ഇതിലൂടെ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ഫൈൻ ഈടാക്കുകയും ചെയ്യാം. അധ്യാപകരായ ഡോ. ജൂബിലൻറ് ജെ. കിഴക്കേതോട്ടം, നിതിൻ പ്രിൻസ് ജോൺ എന്നിവർ പൂർണ പിന്തുണയുമായി കുടെയുണ്ട്. ഔദ്യോഗിക ലോഞ്ചിങ് ജോസ് കെ. മാണി എം.പി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.