ചങ്ങനാശ്ശേരി: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെൻറ പഴ്സ് മോഷ്ടിക് കുന്നതിനിടയില്‍ യുവതി പിടിയിലായി. തമിഴ്നാട് തെങ്കാശി സ്വദേശി മഹേശ്വരിയാണ് (19) പി ടിയിലായത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ബസ് കാത്തുനിന്ന തൃക്കൊടിത്താനം സ്വദേശിയുടെ പഴ്സ് അപഹരിക്കാന്‍ ശ്രമിക്കുന്നതിനിെടയാണ് യുവതി പിടിയിലായത്. യാത്രക്കാര്‍ പിടികൂടി യുവതിയെ പൊലീസില്‍ ഏല്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് യുവതിക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ബസിനുള്ളില്‍ തിക്കും തിരക്കും കൂട്ടി സ്ത്രീകളുടെയും മറ്റും ബാഗുകളില്‍ നിന്നും കൈയില്‍ നിന്നും പണവും സ്വര്‍ണവും മോഷണം നടത്തുന്ന സംഘത്തില്പെട്ടവരിലൊരാളാണ് ഇവര്‍ എന്നും പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ സ്വകാര്യ, കെ.എസ്.ആര്.ടി.സി ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നതായി പരാതിയുണ്ട്. ഏതാനും മാസം മുമ്പ് തുരുത്തിയില്‍നിന്ന് പെരുന്ന സ്റ്റാന്‍ഡിലേക്ക് സ്വകാര്യ ബസിൽ കയറിയ കോണ്‍ട്രാക്ടറുടെ പോക്കറ്റില്‍നിന്ന് ഒരു ലക്ഷം രൂപ അപഹരിച്ചിരുന്നു. കൂടാതെ, ദിവസവും വലുതും ചെറുതുമായി ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാണെന്നും യാത്രക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.